Home അമേരിക്കൻ വാർത്തകൾ പതിനഞ്ചാമത് കെ.സി സി. എൻ.എ കൺവൻഷന് സമൂഹബലിയോടെ തുടക്കം

പതിനഞ്ചാമത് കെ.സി സി. എൻ.എ കൺവൻഷന് സമൂഹബലിയോടെ തുടക്കം

772
0

സാൻ അൻ്റോണിയോ: പതിനഞ്ചാമത് കെ. സി. സി. എൻ. എ കൺവൻഷന് ഭക്തിനിർഭരമായ സമൂഹബലിയോടെ തുടക്കമായി. സാൻ അൻ്റോണിയോയിലെ ക്നായി തൊമ്മൻ നഗറിൽ മാർ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത മുഖ്യ കാർമ്മികത്വം വഹിച്ച ദിവ്യബലിയിൽ നിരവധി വൈദികർ സഹ കാർമ്മികരായിരുന്നു.

കൺവൻഷൻ നഗറിലെത്തിയ മാർ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തായെ കെ.സി. സി. എൻ. എ പ്രസിഡൻ്റ് ഷാജി എടാട്ട് ബൊക്കെ നൽകി സ്വീകരിച്ചു. മറ്റ് ഭാരവാഹികളായ ജിപ്സൺ പുറയം പള്ളിൽ, അജീഷ് പോത്തൻ താമറത്ത് , സ്റ്റീഫൻ കിഴക്കേക്കുറ്റ്, സാമോൻ പല്ലാട്ടുമഠം, സോമൻ കോട്ടൂർ, സൈമൺ ആറുപറ , ഫാ. ബോബൻ വട്ടംപുറത്ത്, ഫാ. ബിൻസ് ചേത്തലിൽ, ഫാ. സിജു മുടക്കോടിൽ, ഫാ. അബ്രഹാം കളരിക്കൽ, ഫാ. ജെമി പുതുശ്ശേരിൽ, ഫാ. സജി പിണർക്കയിൽ, ഫാ. ജോസഫ് മണപ്പുറം, ഫാ ചാക്കോ പുതുമയിൽ തുടങ്ങിയവരും സന്നിഹിതരായിരുന്നു.

Previous articleഡിട്രോയിറ്റ് സെ .മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ സൺ‌ഡേ സ്കൂൾ ടെൻത് (10 )ഗ്രേഡ് കുട്ടികളുടെ ഗ്രാജുവേഷൻ നടത്തി
Next articleനാടൻ പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു

LEAVE A REPLY