ക്നാനായ കത്തോലിക്കാ കോൺസ് കർഷക ഫൊറത്തിൻ്റെ വിഷരഹിത – മായ രഹിത ഭക്ഷ്യവസ്തുക്കളുടെ ഉൽപ്പാദനത്തിനായി നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി വെള്ളൂർ ഹോളി ഫാമിലി പള്ളിയിൽവച്ച് പിറവം ഫൊറോന തല നാടൻ പച്ചക്കറിവിത്ത് വിതരണം ചെയ്തു. വിത്ത് വിതരണംപള്ളി വികാരി ഫാദർ : ഡോ : മാത്യു കണ്ണാലയിൽ വെള്ളൂർ സെൻ്റ് ജോസഫ് കോൺവെൻ്റിലെ സിസ്റ്റർ തെരേസക്കു് നൽകിക്കൊണ്ടു് ഉൽഘടനം നിർവഹിച്ചു. കെ.സി.സി യൂണിറ്റ് പ്രസിഡൻ്റ് സാലസ് ജോസഫ് അദ്ധ്യക്ഷതവഹിച്ചു. കർഷക ഫൊറം രൂപത ചെയർമാൻ എം.സി. കുര്യാക്കോസ്, തമ്പി കാവനാൽ എന്നിവർ ആശംസ പ്രസംഗം നടത്തി കർഷക ക്ലബ്ബ് യൂണിറ്റ് പ്രസിഡൻ്റ് അജി കൂവപ്പിള്ളി സ്വാഗതവും, ബിജു കിഴക്കേ കാലായിൽ കൃതജ്ഞതയും പറഞ്ഞു യോഗത്തിനു ശേഷം കർഷക ഫൊറംപിറവം ഫൊറോന തലത്തിലുള്ള യോഗം ചേർന്ന് കർഷക ഫൊറം പിറവം ഫൊറോന കൺവീനറായി തമ്പി കാവനാലിനെതിരഞ്ഞെടുത്തു.











