Home ഇന്ത്യൻ വാർത്തകൾ ശ്രീ ബിജു കെ സ്റ്റീഫന് ക്രൈം ബ്രാഞ്ച് SP യായി സ്ഥാനക്കയറ്റം

ശ്രീ ബിജു കെ സ്റ്റീഫന് ക്രൈം ബ്രാഞ്ച് SP യായി സ്ഥാനക്കയറ്റം

2557
0

വെള്ളൂർ ഹോളി ഫാമിലി ക്‌നാനായ പളളി ഇടവകാംഗമായ ശ്രീ ബിജു കെ സ്റ്റീഫന് ഇടുക്കി ക്രൈം ബ്രാഞ്ച് SP യായി സ്ഥാനക്കയറ്റം കിട്ടിയിരിക്കുന്നു. കുഴിക്കാട്ടിൽ പരേതനായ സ്റ്റീഫന്റെയും അന്നമ്മയുടെയും മകനായ ഇദ്ദേഹം തന്റെ 26-ാം വയസിൽ എസ്. ഐ ആയാണ് സേവനം ആരംഭിക്കുന്നത്. കടുത്തുരുത്തി വലിയപ്പള്ളി ഇടവകാംഗമായ കളപ്പുരയിൽ ജിനിയാണ് ഭാര്യ. സ്റ്റിവിയ, സ്റ്റിവിൻ എന്നിവർ മക്കളാണ്. ക്നാനായ കത്തോലിക്ക സമുദായത്തിൽ നിന്നും കേരള പോലീസിൽ SP റാങ്കിൽ എത്തുന്ന ആദ്യത്തെയാളാണ്. കുറ്റാന്യോഷണ മികവിനുള്ള ബാഡ്ജ് ഓഫ് ഓണർ അവാർഡ് 2 തവണ നേടിയിട്ടുള്ള ഇദ്ദേഹം വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡലിനും അർഹനായിട്ടുണ്ട്. കോട്ടയം അതിരൂപതയുടെ അഭിമാനമായ ശ്രീ ബിജു കെ സ്റ്റീഫന് ക്‌നാനായവോയ്‌സിന്റെയും KVTV-യുടെയും എല്ലാവിധ ആശംസകളും നേരുന്നു.

Previous articleപുന്നത്തറ സെന്‍റ് തോമസ് ക്നാനായ പഴയ പള്ളിയുടെ ചതുര്‍ ശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കമായി.
Next articleചെറുകര: വളളിച്ചിറ വണ്ടംമാക്കില്‍ മേരി തോമസ് | Live Funeral Telecast Available

Leave a Reply