Home ഇന്ത്യൻ വാർത്തകൾ ബംഗളൂരുവിൽ ക്‌നാനായ കുടുംബങ്ങളുടെ മഹാസംഗമത്തിന് BKCA ഒരുങ്ങുന്നു ; റൂബി ജൂബിലി നവംബർ 14-ന്

ബംഗളൂരുവിൽ ക്‌നാനായ കുടുംബങ്ങളുടെ മഹാസംഗമത്തിന് BKCA ഒരുങ്ങുന്നു ; റൂബി ജൂബിലി നവംബർ 14-ന്

77
0

ബംഗളൂരുവിലെ ക്‌നാനായ കത്തോലിക്കാ സമൂഹത്തിന്റെ ഐക്യത്തിന്റെയും കൂട്ടായ്മയുടെയും നാല് പതിറ്റാണ്ടുകൾ ആഘോഷിക്കുന്ന ബംഗളൂരു ക്‌നാനായ കാത്തലിക് അസോസിയേഷൻ (BKCA), 2026 നവംബർ 14-ശനിയാഴ്ച്ച വൈറ്റ്ഫീൽഡിലെ ECC-യിൽ രാവിലെ 9 മുതൽ രാത്രി 9 വരെ പ്രൗഢഗംഭീരമായ റൂബി ജൂബിലി ആഘോഷങ്ങൾക്ക് ഒരുങ്ങുന്നു. ബംഗളൂരു ഇതുവരെ സാക്ഷ്യം വഹിച്ചിട്ടില്ലാത്ത വിധത്തിൽ നഗരത്തിലെയും സമീപപ്രദേശങ്ങളിലെയും ക്‌നാനായ കുടുംബങ്ങളെ ഒരുമിപ്പിക്കുന്ന ഈ മഹാസംഗമം, സമുദായത്തിന്റെ ഐക്യവും പൈതൃകവും വിളിച്ചോതുന്ന അവിസ്മരണീയമായ കുടുംബമഹോത്സവമായിരിക്കും. രാവിലെ 9 മണിക്ക് പതിനഞ്ചോളം പ്രഗത്ഭ ചെണ്ടകലാകാരന്മാർ അണിനിരക്കുന്ന ആവേശോജ്ജ്വലമായ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ വർണശബളമായ റൂബി ജൂബിലി ആഘോഷറാലി, കേരളത്തിൽനിന്ന് വിശിഷ്ടാതിഥികളായി എത്തുന്ന ക്‌നാനായ സമുദായത്തിലെ പ്രമുഖ വ്യക്തിത്വങ്ങൾ നയിക്കുന്ന, സമുദായത്തിന്റെ ചരിത്രവും പൈതൃകവും തനിമയും ആഴത്തിൽ മനസ്സിലാക്കാനും പുതുതലമുറയിൽ സമുദായബോധവും അഭിമാനവും വളർത്താനും ഉതകുന്ന വിജ്ഞാനപ്രദവും പ്രചോദനാത്മകവുമായ പ്രഭാഷണങ്ങൾ, സംഗീത-നൃത്ത വിരുന്നുകൾ, കലാ-സാംസ്കാരിക പരിപാടികൾ, കുട്ടികൾക്കും യുവജനങ്ങൾക്കുമുള്ള പ്രത്യേക പരിപാടികൾ എന്നിവ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടും. നാല് പതിറ്റാണ്ടുകളുടെ പാരമ്പര്യവും ഒരുമയുടെ കരുത്തും ആഘോഷിക്കുന്ന ഈ അഭിമാന മുഹൂർത്തത്തിൽ എല്ലാ ക്‌നാനായ കുടുംബങ്ങളും കുടുംബസമേതം പങ്കുചേർന്ന് റൂബി ജൂബിലി മഹാസംഗമം അവിസ്മരണീയമാക്കണമെന്ന് BKCA സ്നേഹപൂർവം ആഹ്വാനം ചെയ്യുന്നു.

Previous articleആലീസ് സ്പ്രിംഗ്‌സിന്റെ മണ്ണിലേക്ക് ആദ്യമായി ക്‌നാനായ മെത്രാന്‍
Next articleഎസ്.എച്ച്. മൗണ്ട്: പാറയ്ക്കല്‍ പി.എം കുര്യാക്കോസ് (72) | Live Funeral Telecast Available

LEAVE A REPLY