Home ഇന്ത്യൻ വാർത്തകൾ ചുങ്കം ഫൊറോനയില്‍ ജപമാലയജ്ഞവും യുവജനസംഗമവും നടത്തി

ചുങ്കം ഫൊറോനയില്‍ ജപമാലയജ്ഞവും യുവജനസംഗമവും നടത്തി

47
0

ചുങ്കം: കെ.സി.വൈ.എല്‍ ചുങ്കം ഫൊറോന സമിതിയുടെ നേതൃത്വത്തില്‍ ജപമാല മാസാചരണത്തോടനുബന്ധിച്ച് ഒക്ടോബര്‍ 22 മുതല്‍ 31 വരെ ഫൊറോനയിലെ സന്യാസ സമൂഹങ്ങളുടെ സഹകരണത്തോടെ ജപമാലയജ്ഞം സംഘടിപ്പിച്ചു. ഒക്ടോബര്‍ 31-ന് മണക്കാട് യൂണിറ്റില്‍ ജപമാലയജ്ഞ സമാപനവും ഫൊറോനയിലെ സന്യസ്തരുടെ സംഗമവും യുവജനസംഗമവും സംയുക്തമായി നടത്തി.ഒക്ടോബര്‍ 22 മുതല്‍ 31 വരെ ഫൊറോന സമിതിയുടെ നേതൃത്വത്തില്‍ വിവിധ യൂണിറ്റുകള്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്തു. കെ.സി.വൈ.എല്‍ അതിരൂപത ചാപ്ലിന്‍ ഫാ. മാത്തുക്കുട്ടി കുളക്കാട്ടുകുഴിയില്‍, ഫൊറോന ചാപ്ലിന്‍ ഫാ. സിബിന്‍ കൂട്ടക്കല്ലിങ്കല്‍, യൂണിറ്റ് ചാപ്ലിന്‍ ഫാ. ഷാജി മുകളേല്‍ എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിച്ച വിശുദ്ധ കുര്‍ബാനയോടെയാണ് സമാപന പരിപാടികള്‍ ആരംഭിച്ചത്. തുടര്‍ന്ന് ജപമാല പ്രദക്ഷിണവും നടന്നു. ഫൊറോനയിലെ വിവിധ സന്യാസ സമൂഹങ്ങളില്‍നിന്നായി ഇരുപതോളം സന്യസ്തരും വിവിധ യൂണിറ്റുകളില്‍നിന്നായി എഴുപതോളം യുവജനങ്ങളും സംഗമത്തില്‍ പങ്കെടുത്തു. ഫൊറോന ചാപ്ലിന്‍ ഫാ. സിബിന്‍ കൂട്ടക്കല്ലിങ്കല്‍, ഫൊറോന സിസ്റ്റര്‍ അഡൈ്വസര്‍ സി. ജോര്‍ജി എസ്.വി.എം, ഫൊറോന ഡയറക്ടര്‍ സാന്റി കുന്നുംചിറ, പ്രസിഡന്റ് ഷെറിന്‍ ലൂസിയ തങ്കച്ചന്‍ ചാമപ്പാറ, വൈസ് പ്രസിഡന്റ് റോബിന്‍ റോയി വെള്ളാമറ്റത്തില്‍, ജോയിന്റ് സെക്രട്ടറി സുജിത്ത് സാബു നടുപറമ്പില്‍, ട്രഷറര്‍ ആബേല്‍ അബ്രഹാം കുമ്പളാനിക്കല്‍, ഫൊറോന എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Previous articleക്നാനായ കാത്തലിക് കോൺഗ്രസ് വെസ്റ്റേൺ ഒന്റാറിയോയ്ക്ക് പുതിയ നേതൃത്വം; മനു കോറപ്പിള്ളിൽ പ്രസിഡന്റ്, ആഷ്ലി അഴകുളം സെക്രട്ടറി
Next articleചങ്ങലീരി ഫൊറോനയില്‍ മാര്‍ തോമസ് ആനിമൂട്ടിലിന് സ്വീകരണം നല്‍കി

LEAVE A REPLY