പെരിക്കല്ലൂർ ഫൊറോനയിലെ പുളിഞ്ഞാൽ ക്രിസ്തുരാജ പള്ളിയിൽ ക്നാനായ കത്തോലിക്കാ കോൺഗ്രസ് കർഷക ഫൊറത്തിൻ്റെ നേതൃത്വത്തിൽ കർഷക ക്ലബ്ബ് രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു. കെ.സി.സി. യൂണിറ്റ് പ്രസിഡൻ്റ് ജോയി പള്ളിപുറത്തിൻ്റെ അഭ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്ച് ഫൊറോന ചാപ്ലിൻഫാദർ സ്റ്റീഫൻ ചീക്കപ്പാറയിൽ ക്ലബ്ബ് ഉൽഘാടനം ചെയ്തു. കെ.സി.സി. മലബാർ യൂണിയൻ പ്രസിഡൻ്റ് ജോസ് കണിയാമ്പറമ്പിൽ, അതിരൂപത കെ.സി.സി. ജോയിൻ്റ് സെക്രട്ടറി ഷിജൂ കൂറാനയിൽ, കർഷക ഫൊറം അതിരൂപത ചെയർമാൻ എം.സി. കുര്യാക്കോസ്, കെ.സി.സി. പെ രിക്കല്ലൂർ ഫൊറോന പ്രസിഡൻ്റ് ജോണി പുത്തൻ കണ്ടത്തിൽ, കർഷക ഫൊറം രൂപത സ്റ്റിയറിംഗ് കമ്മറ്റി മെമ്പർ ജോൺ കളക്കാട്ടു കുടി എന്നിവർ പ്രസംഗിച്ചു. കെ.സി.സി. യൂണിറ്റ് സെക്രട്ടറിറെജി ഉള്ളാടപ്പിള്ളി സ്വാഗതവും, ജോണി കണികുളം കൃതജ്ഞതയും പറഞ്ഞു.











