Home അമേരിക്കൻ വാർത്തകൾ സില്‍വര്‍ ജൂബിലി നിറവില്‍ ഫിലാഡല്‍ഫിയ ക്‌നാനായ മിഷന്‍

സില്‍വര്‍ ജൂബിലി നിറവില്‍ ഫിലാഡല്‍ഫിയ ക്‌നാനായ മിഷന്‍

436
0

സെന്റ് ജോണ്‍ ന്യൂമാന്‍ ക്‌നാനായ മിഷന്‍ ഫിലാഡല്‍ഫിയായിലെ സില്‍വര്‍ ജൂബിലിയോട് അനുബന്ധിച്ച് 2024 ജൂണ്‍ എട്ടാം തീയതി സിസിഡി ഫെസ്റ്റും കൂടാരയോഗ വാര്‍ഷികവും സംഘടിപ്പിച്ചു. സിസിഡി വൈസ് പ്രിന്‍സിപ്പല്‍ മഞ്ജു നെടുമാക്കലിന്റെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച മീറ്റിംഗ് വികാരി ഫാ. ലിജോ കൊച്ചുപറമ്പില്‍ ഉദ്ഘാടനം ചെയ്തു. നാളിതുവരെയുള്ള മിഷന്റെ ചരിത്ര വിവരണം പാസ്റ്റര്‍ കൗണ്‍സില്‍ മെമ്പര്‍ തോമസ് നെടുമാക്കല്‍ നല്‍കി. മുന്‍കാല കൈകാരന്മാര്‍, കണക്കന്മാര്‍, സിസിഡി പ്രിന്‍സിപ്പല്‍മാര്‍, ദേവാലയ ശുശ്രൂഷികള്‍, 75 വയസ്സിന് മുകളില്‍ പ്രായമുള്ള മാതാപിതാക്കള്‍, ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കിയവര്‍, എന്നിവരെ തദവസരത്തില്‍ ആദരിച്ചു.

സിസിഡി കുട്ടികളുടെയും കൂടാരയോഗങ്ങളുടെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച കലാസന്ധ്യ ഏവര്‍ക്കും നവ്യാനുഭൂതി പ്രദാനം ചെയ്തു. ജൂബിലി കമ്മിറ്റി അംഗങ്ങള്‍, പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍, കൂടാരയോഗ പ്രസിഡണ്ടുമാരായ ജിജി ചാമക്കാലയില്‍,ജോസഫ് ഇല്ലിക്കല്‍, സിറിയക് കിഴക്കേപറമ്പില്‍, ടോം മങ്ങാട്ടുതുണ്ടത്തില്‍, സിസിഡി പ്രിന്‍സിപ്പല്‍ സോണി കൊടിഞ്ഞിയില്‍, കൈക്കാരന്മാരായ ജോമോന്‍ നെടുമാക്കല്‍, ജേക്കബ് വക്കുകാട്ടില്‍, ലൈജു വാലയില്‍വടക്കേതില്‍ എന്നിവര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Previous articleJose Nedumackal from Houston as the Chairman of the committee for conducting “Forane Get- togethers “ at KCCNA Convention
Next articleചമതച്ചാല്‍ കെ.സി.സി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പിതൃദിനം ആഘോഷിച്ചു

Leave a Reply