ഇംഗ്ലണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട യൂണിവേഴ്‌സിറ്റികളിൽ ഒന്നായ സാൽഫോഡ് യൂണിവേഴ്സിറ്റിയുമായി കൈകോർത്ത് കാരിത്താസ് ഹോസ്പിറ്റൽ. സാൽഫോഡ് യൂണിവേഴ്‌സിറ്റി സ്കൂൾ ഓഫ് ഹെൽത്ത് സയൻസ് ഡീൻ ഡോ.മാർഗ്രെറ്റ് എലിസബത്ത്, കാരിത്താസ് ഹോസ്പിറ്റൽ ഡയറക്ടർ റവ. ഫാ. ഡോ ബിനു കുന്നത്ത് എന്നിവർ സംയുക്തമായി ചേർന്ന് മെമ്മോറാണ്ടം ഓഫ് അണ്ടർസ്റ്റാന്റിങ്ങ് ഒപ്പുവെക്കുകയും പരസ്പരം കൈമാറുകയും ചെയ്തു. കാരിത്താസ് ഹോസ്പിറ്റലും സാൽഫോഡ് യൂണിവേഴ്സിറ്റിയുമായുള്ള ഈ സഹകരണം പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതിനും, സേവന പ്രവർത്തനങ്ങളിൽ കൂടുതൽ മികവോടെ മുന്നേറാനും വലിയ രീതിയിൽ സഹായിക്കുന്നവയാണ്. യൂണിവേഴ്‌സിറ്റി ഓഫ് സാൽഫോഡുമായുള്ള ഈ പുതിയ സഹകരണത്തിൽ കാരിത്താസ് ഹോസ്പിറ്റലും സാൽഫോഡ് യൂണിവേഴ്‌സിറ്റിയും പരസ്പര വികസനത്തിനാവശ്യമായ സഹകരണങ്ങളും, ഓൺലൈൻ എഡ്യുക്കേഷൻ ഡെവലപ്പ്മെന്റിലൂടെ പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് ഏറ്റവും നൂതനമായ രീതിയിൽ ക്ലാസുകൾ സംഘടിപ്പിക്കുകയും, ഹൈബ്രിഡ് ജോയിന്റ് ടീച്ചിങ് അവസരങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് വിവിധ രാജ്യങ്ങളിലെ ടീച്ചിങ്ങ് രീതികൾ മറ്റ് സിലബസ്സുകളിലെ സഹകരണം എന്നിവ സാധ്യമാക്കുകയും ചെയ്യുന്നു.
ആരോഗ്യ മേഖലയിൽ ഇന്ന് ലോകത്തിന്റെ വിവിധഭാഗങ്ങളിൽ ഉള്ള പ്രത്യേകിച്ച് യു. കെ. പോലുള്ള പ്രധാന രാജ്യങ്ങളിലെ സേവനങ്ങൾ, പുതിയ ചികിത്സാ രീതികൾ എന്നിവ പരസ്പരം പരിചയപ്പെടാനുള്ള അവസരവും അത്തരം ചികിത്സയുടെയും മറ്റും ലൈവ് ഡെമോൺസ്‌ട്രേഷൻ, റീസേർച്ച് ആവശ്യങ്ങൾക്കായി വിവിധതരം യൂണിവേഴ്‌സിറ്റി വിസിറ്റുകൾ, അത്യാധുനിക ലൈബ്രറി ഫെസിലിറ്റികൾ റീസേർച്ച് ആവശ്യങ്ങൾക്കായി തുറന്ന് കൊടുക്കൽ തുടങ്ങി വിദ്യാർത്ഥികൾക്ക് മറ്റ് ട്രെയിനിങ്ങ് ആവശ്യങ്ങൾക്കും ഉപകാരപ്പെടുന്ന രീതിയിൽ പലവിധ സൗകര്യങ്ങൾ ഈ സഹകരണം വഴി ലഭ്യമാകും. യൂണിവേഴ്‌സിറ്റി ഓഫ് സാൽഫോഡുമായുള്ള ഈ സഹകരണം അന്താരാഷ്ട്ര നിലവാരമുള്ള മെഡിക്കൽ സൗകര്യങ്ങൾ കാരിത്താസിനു ലഭ്യമാക്കുന്നതിൽ വലിയ പങ്കുവഹിക്കുമെന്ന് അധ്യക്ഷപ്രസംഗത്തിൽ കാരിത്താസ് ഹോസ്പിറ്റൽ ഡയറക്ടർ റവ. ഫാ. ഡോ ബിനു കുന്നത്ത് അഭിപ്രായപ്പെട്ടു. കാരിത്താസ് ഹോസ്പ്പിറ്റൽ ഡയമണ്ട് ജൂബിലി ഹാളിൽ നടന്ന പരിപാടിയിൽ കാരിത്താസ് ഹോസ്പിറ്റൽ ജോയിന്റ് ഡയറക്ടർമാരായ റവ.ഫാ ജിനു കാവിൽ, റവ. ഫാ. റോയ് കാഞ്ഞിരത്തുമൂട്ടിൽ, റവ. ഫാ. ജിസ്മോൻ മഠത്തിൽ എന്നിവർ സന്നിഹിതരായിരുന്നു.











