Home ഇന്ത്യൻ വാർത്തകൾ വിശ്വാസ പരിശീലന പ്രവേശനോത്സവം നടത്തി

വിശ്വാസ പരിശീലന പ്രവേശനോത്സവം നടത്തി

526
0

മാന്നാനം സെന്റ് സ്റ്റീഫന്‍സ് ഇടവകയില്‍ വിശ്വാസ പരിശീലനത്തിന്റെ പ്രവേശനോത്സവം നടത്തി. വി.കുര്‍ബാനയ്ക്കു ശേഷം പുതുതായി അഡ്മിഷന്‍ എടുത്ത കുട്ടികളെ കത്തിച്ച തിരികള്‍ നല്‍കി സ്വീകരിച്ചു. S.S.L.C, +2, പരീക്ഷയില്‍ ഉന്നതവിജയം നേടിയവരെ ഇടവക വികാരി ഫാ. റോയ് കാഞ്ഞിരത്തുമൂട്ടില്‍ സമ്മാനങ്ങള്‍ നല്‍കി ആദരിച്ചു. സണ്‍ഡേ സ്‌കൂളിന്റെ P. T. A കൂടുകയും P.T.A പ്രസിഡന്റ്മാരായി അബ്രഹാം വട്ടുകുളം, ഷീജ ചെട്ടിക്കത്തോട്ടത്തിലിനെയും തിരഞ്ഞെടുത്തു. പരിപാടികള്‍ക്ക് സണ്‍ഡേ സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ T. P മാത്യു തൊട്ടിയിലും, മതാധ്യാപകരും നേതൃത്വം നല്‍കി.

Previous articleസെന്റ് അന്തോണീസ് ക്നാനായ കാത്തലിക് പ്രൊപ്പോസ്ഡ് മിഷനില്‍ വി.അന്തോണീസിന്റെ തിരുനാള്‍
Next articleയൂണിവേഴ്സിറ്റി ഓഫ് സാൽഫോഡുമായി കൈകോർത്ത് കാരിത്താസ് ഹോസ്പിറ്റൽ

Leave a Reply