Home ഇന്ത്യൻ വാർത്തകൾ ഏറ്റുമാനൂർ സെന്റ് ജോസഫ് ഇടവക കൂടാരയോഗ വാർഷികത്തിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു

ഏറ്റുമാനൂർ സെന്റ് ജോസഫ് ഇടവക കൂടാരയോഗ വാർഷികത്തിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു

383
0

കോട്ടയം അതിരൂപതയിൽ കൂടാരയോഗത്തിന് തുടക്കം കുറിച്ച ഏറ്റുമാനൂർ സെന്റ് ജോസഫ് ഇടവക കൂടാരയോഗത്തിന്റെ 34-മത് വാർഷിക ആഘോഷങ്ങൾ 2024 ജൂൺ 2, ഞായറാഴ്ച വൈകുന്നേരം 4.30 ന് പരിശുദ്ധ കുർബാനകുശേഷം മള്ളുശ്ശേരി പള്ളി ഇടവക വികാരി ഫാ. ജോസ് കടവിൽചിറയിൽ ഉദ്ഘാടനം ചെയ്തു. പതാക ഉയർത്തലിന് ശേഷം കൾച്ചറൽ സെന്ററിൽ കൂടാരയോഗം കേന്ദ്ര പ്രസിഡന്റ്‌ ബെന്നി കറത്തേടത്തിന്റെ അദ്ധ്യക്ഷതയിൽ കൂടിയ പൊതുയോഗത്തിൽ വാർഷിക റിപ്പോർട്ടും കണക്കും പാസാക്കി. അനുഗ്രഹ പ്രഭാഷണം നടത്തിയ ഇടവകയിൽ പുതിയതായി ചുമതലയേറ്റ ഫാ. ലുക്ക് കരിമ്പിലിന് യോഗത്തിൽ സ്വീകരണം നൽകി.

ഇടവകയിൽ 10, 12 ക്ലാസ്സുകളിൽ സ്കൂളിലും വിശ്വാസപരിശീലനത്തിലും മികച്ച വിജയം നേടിയ24 പേർക്കും കലാ കായിക മത്സരങ്ങളിൽ മികവ് പുലർത്തിയ 5 പേർക്കും പ്രേത്യേക അവർഡുകൾ നൽകി. ഇടവകയിലെ 90 മുതൽ 103 വയസുവരെ പ്രായമുള്ള 11 വ്യക്തികളെ മീറ്റിംഗിൽ ആദരിച്ചു.
വാർഡ്‌ യോഗങ്ങളിൽ 20 വർഷം മുടങ്ങാതെ പങ്കെടുത്ത പോളക്കൽ ജോസഫ് വത്സമ്മ ദമ്പതികളെയും നഴ്സിങ്ങിൽ PhD നേടിയ Dr. ബിന്ദു കെ. അബ്രാഹാമിനെയും ചടങ്ങിൽ പ്രേത്യേകം ആദരിക്കുകയുണ്ടായി. 2024-2027 വർഷത്തേക്ക്‌ തിരഞ്ഞെടുക്കപ്പെട്ട കൂടാരയോഗം കേന്ദ്ര കമ്മിറ്റി ഭാരവാഹികൾ യോഗത്തിൽ ചുമതലയേറ്റു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും യൂദാ ഗ്രൂപ്പ് ഏറ്റുമാനൂർ സ്പോൺസർ ചെയ്ത സ്നേഹവിരുന്നും ഉണ്ടായിരുന്നു.

ബെന്നി കറത്തേടം

Previous articleഅരങ്ങിൽ വിസ്മയമാകാൻ അവർ ഒരുങ്ങുന്നു, ചിലങ്കയുടെ നാദം ഒഴുകുകയായി, ക്നാനായ യുവജനം ഉന്നരുകയായി: സ്വാഗത ന്യത്ത പരിശീലനങ്ങൾ ആരംഭിയ്ക്കുന്നു.
Next articleചിക്കാഗോ സെൻറ് മേരീസിൽ നിന്നും ഗോഡലുപ്പേ തീർത്ഥാടനം ഒക്ടോബർ 11 മുതൽ 15 വരെ

Leave a Reply