Home ഇന്ത്യൻ വാർത്തകൾ ജലദിനത്തിൽ ജനങ്ങളോടൊപ്പം ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി .

ജലദിനത്തിൽ ജനങ്ങളോടൊപ്പം ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി .

441
0

ഇടുക്കി: കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെയും കോട്ടയം ബി.സി.എം കോളേജിന്റെയും നേതൃത്വത്തിൽ ജലദിനാചരണം സംഘടിപ്പിച്ചു. മരിയാപുരം പഞ്ചായത്തിലെ രണ്ടു കുടിവെള്ള സ്രോതസുകളായ കുളങ്ങൾ വൃത്തിയാക്കികൊണ്ടാണ് ജലദിനാചരണം നടത്തിയത്. അതോടൊപ്പം ശാസ്ത്രീയ ജലസംരക്ഷണ മാർഗങ്ങളെ സംബന്ധിച്ച് അവബോധ സെമിനാറും സംഘടിപ്പിച്ചു. പരിപാടികൾക്ക് ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ ജോബിൻ പ്ലാച്ചേരിപ്പുറത്ത് പ്രോഗ്രാം ഓഫീസർ സിറിയക് ജോസഫ്, കോ-ഓർഡിനേറ്റർ ജിജി വെളിഞ്ചായിൽ, പ്രൊജക്റ്റ് കോ-ഓർഡിനേറ്റർ ശ്രീലക്ഷ്മി രാജു, ബി സി എം കോളേജ് സാമൂഹ്യ സേവന വിഭാഗം അധ്യാപകരായ സിസ്റ്റർ ഷീന, നന്ദ കിഷോർ എന്നിവർ നേതൃത്വം നൽകി. ജി ഡി എസ്. പ്രൊജക്റ്റ് കോ-ഓർഡിനേറ്റർ ശ്രീലക്ഷ്മി രാജു ജലസംരക്ഷണ പ്രതിജ്ഞക്ക് നേതൃത്വം നൽകി.

Previous articleക്നാനായ കാത്തലിക് കോൺഗ്രസ് ഓഫ് ഓഷ്യാന പ്രവർത്തനോദ്ഘാടനവും ക്നായി തോമാ അനുസ്മരണ ദിനാചരണവും സമുചിതമായി ആഘോഷിച്ചു
Next articleകോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ജലദിനാചരണം സംഘടിപ്പിച്ചു.

Leave a Reply