Home യൂറോപ്പ് | ഗൾഫ് | ഓഷിയാന കായിക ദിനം സംഘടപ്പിച്ച് ബെൽജിയം കുടിയേറ്റം.

കായിക ദിനം സംഘടപ്പിച്ച് ബെൽജിയം കുടിയേറ്റം.

624
0

ഹാലെ: ബെൽജിയം ക്നാനായ കാത്തലിക്ക് കുടിയേറ്റം കൂട്ടായ്മയുടെ നേതൃത്വത്തിൽ ഹാലെ ഇൻഡോർ, ഔട്ട്ഡോർ മൈതാനങ്ങളിലായി കുഞ്ഞ് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ളവർക്കായി അറുപതോളം കായിക മത്സരങ്ങളൊടുകൂടി കൂടാരയോഗ അടിസ്ഥാനത്തിൽ കായിക ദിനം സംഘടപ്പിച്ചു. കായിക ദിനാചരണത്തിന്റെ ഭാഗമായി കഴിഞ്ഞ വർഷത്തെ ചാപ്യൻമാരായ വി. പത്താംവിയുസ്സ് കൂടാരയോഗ കൺവീനർ ശ്രി. അനിഷ് തോമസ്സിൻറ നേതൃത്വത്തിൽ ദീപശിഖാ പ്രയാണം നടത്തി. ബെൽജിയം ക്നാനായ കാത്തലിക്ക് കുടിയേറ്റം പ്രസിഡൻറ് ശ്രീമതി ജോമി ജോസഫ് ഭദ്രദീപംകൊളുത്തി കയിക ദിനം ഉത്ഘാടനംചെയ്തു. അട്മിനിസ്റ്റേറ്റർ ശ്രി. ഷിബി ജേക്കബ് ഏവർക്കും സ്വാഗതം ആശംസിച്ചു.

പുതുതായി തിരഞ്ഞെടുക്കപ്പെട്ട ബെൽജിയം ക്നാനായ കാത്തലിക്ക് കുടിയേറ്റം പ്രസിഡൻറ് ശ്രീമതി. ജോമി ജോസഫ്, സെക്രട്ടറി ശ്രീമതി. സിമി റ്റോജി എന്നിവർ സത്യപ്രതിഞ്ജചൊല്ലി ചുമതലകൾ ഏറ്റെടുത്തു. തുടർന്ന് അഞ്ച് സ്തലങ്ങളിലായി വിവിധ മത്സരങ്ങൾ നടത്തപ്പെട്ടു. അത്യന്തം വാശിയേറിയ മത്സരത്തിൽ വി. പത്താംപിയൂസ്സ് കൂടാരയോഗം ഒന്നാംസ്ഥാനവും, St. തോമസ്സ് കൂടാരയോഗം രണ്ടാം സ്ഥാനവും, ഹോളി എയ്ഞ്ചൽസ്സ് കൂടാരയോഗം മുന്നാംസ്ഥാനവും കരസ്തമാക്കി. എല്ലാ വിജയികൾക്കും സമ്മാനങ്ങൾ വിതരണംചെയ്തു. കായികദിനാചരണത്തിന്റെ ഭാഗമായി ഉച്ചഭക്ഷണവും, കാപ്പിയും, വെള്ളവും എല്ലാവർക്കു ലഭ്യമാക്കിയതൊടൊപ്പം നാടൻ പലഹാരങ്ങളും ഭക്ഷണങ്ങളുമായി ഒരു കടതുറന്ന് പ്രവർത്തിച്ചത് ഈ ദിനത്തിന്റെ മാറ്റ് കൂട്ടി.

കായിക ദിനാചരണത്തിന്റെ വിജയത്തിനായി ശ്രി. ദീപു ജോസ്സ് നേതൃത്വം നൽകിയ സ്പോട്സ്സ് കമ്മറ്റിയും, ശ്രി. മനോജ് ജോസ്സ് നേതൃത്വം നൽകിയ രജിസ്ട്രേഷൻ കമ്മറ്റിയും, ശ്രീ. ടോംസ്സി സ്‌റ്റീഫൻ നേതൃത്വം നൽകിയ ഫിനാൻസ് കമ്മറ്റിയും, ശ്രി. ഡോണി ജെയിംസ് നേതൃത്വം നൽകിയ ഫുഡ് കമ്മറ്റിയും, ശ്രി. ഷിജിൻ കുര്യൻ നേതൃത്വം നൽകിയ മീഡിയാ ടിം, കുടിയേറ്റ ഭാരവാഹികളായ ശ്രീമതി. ജോമി ജോസഫ്, ശ്രി.ജോബി ജോസഫ്, ശ്രീമതി. സിമി റ്റോജി, ശ്രി. ലിജോ ജേക്കബ്, ശ്രീമതി. സിന്തുമോൾ ജോമോൻ, ശ്രി. ജെറി മാത്യു, അഡ്മിനിസ്റ്റേറ്റർ ശ്രി. ഷിബി ജേക്കബ്, ചാപ്ലയിൻ ഫാ. ബിബിൻ കണ്ടൊത്ത്. എന്നിവർ നേതൃത്വം നൽകി.നാന്നൂറോളം പേരുടെ സാനിധ്യം കയിക ദിനത്തെ മനോഹരമാക്കി.

Previous articleഅതിരൂപതാ മിഷന്‍ ലീഗ് ഡയറക്ടര്‍ ഫാ. ഷെറിന്‍ കുരുക്കിലേട്ടിനെ ആദരിച്ചു.
Next articleആരാധനക്കായി സ്വന്തം സ്ഥലം വിട്ടുനൽകി പടിക്കപറമ്പിൽ റെജിമോന്‍ – ഷേര്‍ളി ദമ്പതികള്‍

Leave a Reply