വടകര പള്ളിയിലെ യാക്കോബായ വിശ്വാസികൾക്ക് ആരാധനക്കായി സ്വന്തം സ്ഥലം വിട്ടുനൽകി പടിക്കപറമ്പിൽ റെജിമോനും സഹധർമിണി ഷേർളിയും. കൂത്താട്ടുകുളം ടൗണിൽ സ്ഥിതി ചെയുന്ന പ്രമുഖ വസ്ത്രവ്യാപരാ സ്ഥാപനമായ പടിക്കൻ സിൽക്‌സ്, എറണാകുളത്ത് സ്ഥിതി ചെയുന്ന മിലാൻ ഡിസൈൻസ് എന്നീ സ്ഥാപങ്ങളുടെ ഉടമയായ പടിക്കപ്പറമ്പിൽ ശ്രീ. റെജിമോനും സഹധർമിണി ഷേർളിയും ചേർന്നാണ് വടകര യാക്കോബായ സുറിയാനി ഇടവകയ്ക്ക് കൂത്താട്ടുകുളം ടൗണിൽ ആരാധനക്കായി സ്വന്തം സ്ഥലം സൗജന്യമായി വിട്ട് നൽകിയത്. പിറവം ഹോളികിങ്‌സ് ക്നാനായ കാത്തോലിക്ക പള്ളി ഇടവക അംഗമാണ് റെജിമോൻ സഹധർമിണി ഷേർളി റാന്നി സെന്റ്.തോമസ് ക്നാനായ യാക്കോബായ വലിയ പള്ളി ഇടവക അംഗവുമാണ്. യാക്കോബായ സഭ സെക്രട്ടറി അഡ്വ.പീറ്റർ കെ ഏലിയാസ്, എറണാകുളം ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് എന്നിവർ ചേർന്ന് റെജിമോനോട് കാര്യം സംസാരിക്കുകയും തുടർന്ന് എറണാകുളത്തെ റെജിമോൻ താമസിക്കുന്ന ഫ്ലാറ്റിൽ വികാരി ഫാ.പോൾ പീച്ചിയിൽ സഭ അഡ്വ.പീറ്റർ കെ ഏലിയാസ്, ടിന്റോ സാബു എന്നിവർ കടന്നു ചെല്ലുകയും വടകര ഇടവക നാളിതുവരെ കടന്നു പോയ കഷ്ടതകളും വേദനകളും നിറഞ്ഞ വഴികളെ കുറിച്ച് സംസാരിക്കുകയും ഏറ്റവും ഒടുവിൽ റെജിമോൻ എല്ലാ സൗകര്യവും ചെയ്ത് നൽകാം എന്ന് ഉറപ്പ് നൽകുകയും പത്താമത്തെ ദിവസം താക്കോൽ ഫാ.പോൾ പീച്ചിയിൽ, ഫാ.ബിബിൻ പൂക്കുന്നേൽ എന്നിവർക്ക് റെജിമോൻ കൈമാറുകയും ചെയ്തു.
Home ഇന്ത്യൻ വാർത്തകൾ ആരാധനക്കായി സ്വന്തം സ്ഥലം വിട്ടുനൽകി പടിക്കപറമ്പിൽ റെജിമോന്‍ – ഷേര്‍ളി ദമ്പതികള്‍












