ബാംഗ്ലൂർ സ്വർഗ്ഗറാണി ക്നാനായ ഇടവകയുടെ നേതൃത്വത്തിൽ സ്വർഗ്ഗറാണി, കെ.ആർ പുരം സേക്രട്ട് ഹാർട്ട്, മാർ. മാക്കീൽ ഗുരുകുലം എന്നീ ഇടവക യൂണിറ്റുകളിൽ വിശ്വാസ പരിശീലനം നടത്തുന്ന കുട്ടികളുടെ സമ്മർ ക്യാമ്പ് (BELLA VITA) വിസിറ്റേഷൻ സന്യാസിനീ സമൂഹത്തിലെ സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ മാർ മാക്കിൽ ഗുരുകുലത്തിൽ വെച്ച് 2024 മെയ് 24, 25, 26 തീയതികളിലായി നടത്തപ്പെട്ടു. ഒരുമയിലും, തനിമയിലും, വിശ്വാസനിറവിലും വളരുന്നതിന് ഏറെ പ്രയോജനപ്രദമായിരുന്നു മൂന്നു ദിവസം നീണ്ടുനിന്ന ക്യാമ്പ്.












