Home അമേരിക്കൻ വാർത്തകൾ വാത്സല്യ നിറവില്‍ അമ്മമാരുടെ ദിനം ആഘോഷിച്ചു

വാത്സല്യ നിറവില്‍ അമ്മമാരുടെ ദിനം ആഘോഷിച്ചു

656
0

സാന്‍ ഹൊസെ, കാലിഫോര്‍ണിയ: സാന്‍ ഹൊസെ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ഫൊറോന പള്ളിയില്‍ മെയ് 12 ഞായറാഴ്ച മാതൃദിനം കൊണ്ടാടി . കുര്‍ബാന മധ്യേ ഓരോ ക്രൈസ്തവ കുടുംബത്തിലും അമ്മമാരുടെ പ്രാധാന്യത്തെക്കുറിച്ചു വിശുദ്ധ ബൈബിളില്‍ പരിശുദ്ധ അമ്മയെപ്പറ്റി പ്രതിപാദിച്ചിരിക്കുന്ന കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി വികാരി ഫാ. ജെമി പുതുശ്ശേരി സന്ദേശം നല്‍കി. കുര്‍ബാനയ്ക്കു ശേഷം വികാരി ഫാ. ജെമി പുതുശ്ശേരി റോസാ പുഷ്പങ്ങള്‍ നല്‍കി ആദരിക്കുകയും എല്ലാ അമ്മമാര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു. CCD കുട്ടികളെ പ്രതിനിധീകരിച്ചു സേറ വേലുകിഴക്കേതില്‍ മാതൃദിന സന്ദേശം നല്‍കി. A mother is she who can take the place of all others but whose place no one else can take എന്ന കര്‍ദിനാള്‍ മെര്‍മിലോഡിന്റെ ആപ്തവത്തായ വാക്യം എല്ലാ വരെയും സേറ നല്‍കിയ സന്ദേശത്തില്‍ ഓര്‍മിപ്പിച്ചു. പിന്നീട് എല്ലാ ഇടവക ജനങ്ങളും പള്ളി ഹാളില്‍ ഒത്തുകൂടി മാതൃദിനത്തിന്റെ ഭാഗമായി കേക്ക് മുറിക്കുക ഉണ്ടായി . യുവജന സംഘടനയായ KCYL ആണ് ഇതിനു നേതൃത്വം നല്‍കിയത്.

Amol Cherukara

Previous articleമറ്റക്കര മണ്ണൂര്‍ സെന്റ് ജോര്‍ജ് ക്‌നാനായ പളളിയില്‍ വൈദിക മന്ദിര വെഞ്ചരിപ്പും, പ്രതിമ അനാച്ഛാദനവും | ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം
Next articleസാൻ ഹോസെ : ഏലമ്മ ഉതുപ്പ് മണപ്പുറം | Live Wake & Funeral Available

Leave a Reply