Home അമേരിക്കൻ വാർത്തകൾ ഹ്യൂസ്റ്റണിൽ കാറ്റിക്കിസം ഫെസ്റ്റ് മെയ് 19 ന് | Live on KVTV

ഹ്യൂസ്റ്റണിൽ കാറ്റിക്കിസം ഫെസ്റ്റ് മെയ് 19 ന് | Live on KVTV

537
0

ഹ്യൂസ്റ്റൺ: സെൻറ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ വേദപാഠ കുട്ടികൾക്കായി എല്ലാ വർഷവുംനടത്തപ്പെടുന്നതുപോലെ കാറ്റിക്കിസം ഫെസ്റ്റ്മെയ് 19 ന് നടത്തപ്പെടുന്നു. രാവിലെ 9.30 നുള്ള ഇംഗ്ലീഷ് കുർബാനക്ക്ശേഷം കുട്ടികൾക്കായി വിവിധങ്ങളായ വിനോദ പരിപാടികളും, മത്സരങ്ങളും, വ്യത്യസ്തങ്ങളായകളികളും നടത്തപ്പെടുന്നു. രുചികരമായഭക്ഷണങ്ങളും ക്രമീകരിച്ചിട്ടുണ്ട്. മുതിർന്നവർക്കും ഇതിൽ പങ്കെടുക്കാവുന്നതാണ്. പാരിഷ് എസ്‌സിക്യൂട്ടീവ്, പരിഷ്‌കൗൺസിൽ അംഗങ്ങൾ, സിസ്റ്റേഴ്സ്, യുവജനങ്ങൾ, ടീനേജർസ് തുടങ്ങി എല്ലാവരും ഒറ്റക്കെട്ടായി ഫെസ്റ്റിന്റെ വിജയത്തിനായി പ്രവർത്തിച്ചു വരുന്നു. രാവിലെ 7.30 ന്റെ കുർബാനക്കുശേഷവും ഭക്ഷണ കൗണ്ടറുകൾ പ്രവർത്തിക്കുന്നതാണ്. ഉച്ചക്ക് ഒരു മണി മുതൽ ദി ഹോപ്പ് എന്ന മലയാള ചലച്ചിത്രം പ്രദര്ശിപ്പിക്കുന്നതാണ്. ഇടവകയുടെ ഈ വർഷത്തെ കാറ്റിക്കിസംഫെസ്റ്റിലേക്ക് എല്ലാവരെയും ഹൃദയപൂർവം സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. ഏബ്രഹാം മുത്തോലത്തും ഡി.ആർ.ഇ ജോൺസൻ വട്ടമാറ്റത്തിലും അറിയിച്ചു.

ബിബി തെക്കനാട്ട്

Previous articleകോട്ടയം അതിരൂപത മുൻ KCYL അതിരൂപത പ്രസിഡൻറുമായ ലിബിൻ പാറയിൽ ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ചു.
Next articleമറ്റക്കര മണ്ണൂര്‍ സെന്റ് ജോര്‍ജ് ക്‌നാനായ പളളിയില്‍ വൈദിക മന്ദിര വെഞ്ചരിപ്പും, പ്രതിമ അനാച്ഛാദനവും | ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം

Leave a Reply