കോട്ടയം അതിരൂപതയിലെ ക്‌നാനായ അക്കാദമി ഫോർ റിസേർച്ച് & ട്രെയിനിംഗിന്റെ ആഭിമുഖ്യത്തിൽ അപ്നാദേശിന്റെ പങ്കാളിത്തത്തോടെ നടത്തപ്പെടുന്ന ക്‌നാനായ സ്റ്റാർസ് പ്രോഗ്രാമിലെ കുട്ടികൾക്കായുള്ള അവധിക്കാല ക്യാമ്പ് മെയ് 15 മുതൽ 17 വരെ കോതനല്ലൂർ തൂവാനിസാ പ്രാർത്ഥനാലയത്തിൽ നടത്തപ്പെടും. മെയ് 15 ബുധനാഴ്ച വൈകുന്നേരം 4.30 ന് ആരംഭിച്ച് 17 വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് സമാപിക്കും. വിവിധ വിഷയങ്ങളിൽ ക്ലാസ്സുകളും ചർച്ചകളും വിനോദപരിപാടികളും ക്യാമ്പിനോടനുബന്ധിച്ച് ക്രമീകരിച്ചിട്ടുണ്ട്. വിദഗ്ദ്ധരായ പരിശീലകരോടൊപ്പം ക്‌നാനായ സ്റ്റാർസ് മെന്റേഴ്‌സ് ക്യാമ്പിനു നേതൃത്വം നൽകും. ക്‌നാനായ സ്റ്റാർസ് പ്രോഗ്രാമിലെ 10,11,12,13 ബാച്ചുകളിൽ നിന്നായി നൂറിലധികം കുട്ടികൾ ക്യാമ്പിൽ പങ്കെടുക്കും.











