Home ഇന്ത്യൻ വാർത്തകൾ കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് നവ നേതൃത്വം

കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് നവ നേതൃത്വം

654
0

തെള്ളകം: കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുതിയ ഡിറക്ട്രസ് ജനറലായി സി. ലിസി ജോണ്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ചങ്ങലേരി ഇടവക മുടക്കോടില്‍ ജോണിന്റെയും മേരിയുടെയും മകളാണ്. ചേര്‍പ്പുങ്കല്‍ മുത്തോലത്ത് ഓഡിറ്റോറിയത്തില്‍ നടന്ന ചാപ്റ്ററില്‍ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തയുടെ സാന്നിധ്യത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. അസിസ്റ്റന്റ് ഡിറക്ട്രസ് ജനറലായി കൂടല്ലൂര്‍ ഇടവക ചിറമേല്‍പുറത്ത് പരേതരായ തോമസ്-മറിയാമ്മ ദമ്പതികളുടെ മകള്‍ സി. ആലിയും, കൗണ്‍സിലേഴ്‌സായി പേരൂര്‍ ഇടവക മഞ്ഞനാടിയില്‍ ജോസഫ്-ഏലിക്കുട്ടി മകള്‍ സി. മേഴ്‌സിയും ബൈസന്‍വാലി ഇടവക തേക്കുംകാട്ടില്‍ പരേതനായ തോമസ്- ഏലിയാമ്മ മകള്‍ സി. സോണിയായും, ഉഴവൂര്‍ ഇടവക ആനാലിപ്പാറയില്‍ സൈമണ്‍-ഡയ്‌സി മകള്‍ സി. ജാസ്മിനും തിരഞ്ഞെടുക്കപ്പെട്ടു.

Previous articleപടമുഖം ഫെറോന ശതാബ്ദി സ്പെഷ്യലായി കാരിത്താസ് പ്രിവിലേജ് കാർഡും ഹെൽത്ത് കമ്മ്യുണിറ്റിയും
Next articleആയിരങ്ങൾ അണിനിരക്കുന്ന അപൂർവ്വ സംഗമത്തിന് ഇനി 60 ദിവസങ്ങൾ

Leave a Reply