Home നിര്യാതരായി തെള്ളകം: അരീക്കര മണ്ണാര്‍മറ്റത്തില്‍ സിസ്റ്റര്‍ ഗ്ലോറിയ (SJC)

തെള്ളകം: അരീക്കര മണ്ണാര്‍മറ്റത്തില്‍ സിസ്റ്റര്‍ ഗ്ലോറിയ (SJC)

1246
0

തെള്ളകം: കോട്ടയം അതിരൂപതയിലെ സെന്റ് ജോസഫ്‌സ് സമൂഹാംഗമായ സിസ്റ്റര്‍ ഗ്ലോറിയ (94) നിര്യാതയായി. സംസ്‌കാര ശുശ്രൂഷകള്‍ 19-04-2024 വെള്ളിയാഴ്ച രാവിലെ 10.00 ന് തെള്ളകം 101 കവലയിലുള്ള അനുഗ്രഹ മഠം ചാപ്പലില്‍ വി.കുര്‍ബാനയോടുകൂടി ആരംഭിക്കുന്നതും മഠംവക സെമിത്തേരിയില്‍ മൃതസംസ്‌കാരം നടത്തപ്പെടുന്നതുമാണ്. മൃതദേഹം വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക് അനുഗ്രഹമഠത്തില്‍ കൊണ്ടുവരുന്നതാണ്. പരേത അരീക്കര, കുറുമുള്ളൂര്‍, എന്നീ സ്‌കൂളുകളില്‍ 20 വര്‍ഷത്തോളം പ്രധാന അധ്യാപികയായും അരീക്കര, നീറിക്കാട്, കുറുമുള്ളൂര്‍, ഞീഴൂര്‍ എന്നിവിടങ്ങളില്‍ സുപ്പീരിയര്‍ ആയും ജനറലേറ്റ്, ഇരവിമംഗലം, പുതുവേലി, കൈപ്പുഴ, കാരിത്താസ്, എറണാകുളം ഏറ്റുമാനൂര്‍ എന്നീ ഇടവകകളിലും അതിരൂപതയിലെ ചൈതന്യയിലും ക്യാറ്റക്കിസം ഡിപ്പാര്‍ട്ട്‌മെന്റിലും സെക്രട്ടറിയായും സേവനമനുഷ്ടിച്ചിട്ടുണ്ട്. അരീക്കര മണ്ണാര്‍മറ്റത്തില്‍ പരേതരായ എസ്തപ്പാന്‍ – മറിയം ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍ : സ്റ്റീഫന്‍ മണ്ണാര്‍മറ്റത്തില്‍, അന്നമ്മ ഫിലിപ്പ് മംഗലത്ത്, പരേതരായ ജോസഫ് തോട്ടപ്ലാക്കിയില്‍, മത്തായി, എലി പുന്നൂസ് ഇല്ലിക്കുന്നുംപുറത്ത്, ആലീസമ്മ കുരുവിള വള്ളിപ്പടവില്‍.

Previous articleUKKCA യുടെ 21മത് കൺവൻഷന് ഇനി 80 ദിവസങ്ങൾ
Next articleകിടങ്ങൂർ: പുളിനിൽക്കുംകാലായിൽ സിസ്റ്റർ തർസീസിയ (SVM) | Live Funeral Telecast Available

Leave a Reply