മറ്റക്കര: മണ്ണൂര്‍ സെന്റ് ജോര്‍ജ് ക്‌നാനായ കത്തോലിക്ക ദൈവാലയത്തില്‍ വി.ഗീവര്‍ഗീസ് സഹദായുടെ തിരുനാളും, ഇടവക ദിനാചരണവും 2024 ഏപ്രില്‍ 11,12,13,14 തീയതികളില്‍ ഭക്തിനിര്‍ഭരമായി ആഘോഷിക്കുന്നു. തിരുനാള്‍ തിരുകര്‍മ്മങ്ങള്‍ ക്‌നാനായവോയ്‌സിലും KVTV- യിലും തത്സമയം സംപ്രേഷണം ചെയ്യുന്നു. ഏപ്രില്‍ 11 വ്യാഴാഴ്ച വൈകുന്നേരം 4.45 ന് തിരുനാള്‍ കൊടിയേറ്റ്, ലദീഞ്ഞ് ഫാ.സിറിയക് മറ്റത്തില്‍ (വികാരി). തുടര്‍ന്ന് ഫാ.ജെയിംസ് ചെരുവിലിന്റെ കാര്‍മ്മികത്വത്തില്‍ വി.കുര്‍ബാന, പരേത സ്മരണ, സിമിത്തേരി സന്ദര്‍ശനം. 6.45 ന് ഇടവക ദിനാഘോഷ പൊതുസമ്മേളനം കോട്ടയം അതിരൂപത മുന്‍ വികാരി ജനറാള്‍ റവ.ഫാ മാത്യു ഇളപ്പാനിയ്ക്കല്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഇടവക സമൂഹം ഒരുക്കുന്ന കലാസന്ധ്യ.
ഏപ്രില്‍ 12 വെളളിയാഴ്ച വൈകിട്ട് 7 മണിക്ക് അഡ്വ. ബ്രദര്‍ ജെസ്റ്റിന്‍ പളളിവാതുക്കല്‍ നയിക്കുന്ന ജാഗരണ പ്രാര്‍ത്ഥന. വചനശുശ്രൂഷ, അനുരഞ്ജന ശുശ്രൂഷ, ആരാധന & ദിവ്യകാരുണ്യ പ്രദക്ഷിണം ഭക്തിനിര്‍ഭരമായി നടത്തപ്പെടുന്നു.
ഏപ്രില്‍ 13 ശനിയാഴ്ച വൈകിട്ട് 6.30 ന് ഇളപ്പാനി ക്രിസ്തുരാജ കുരിശുപളളിയില്‍ ലദീഞ്ഞ് തുടര്‍ന്ന് പ്രദക്ഷിണം പളളിയിലേക്ക്. 8.45 ന് തിരുനാള്‍ സന്ദേശം റവ. ഫാ ബോബി ചേരിയില്‍ OSH (വികാരി തുരുത്തിക്കാട്). തുടര്‍ന്ന് പരി. കുര്‍ബാനയുടെ ആശീര്‍വാദം റവ.ഫാ ജോസ് നെടുങ്ങാട്ട് (കിടങ്ങൂര്‍ ഫൊറോന വികാരി).
പ്രധാന തിരുനാള്‍ ദിനമായ ഏപ്രില്‍ 14 ഞായറാഴ്ച രാവിലെ 9.30 ന് ഫാ ജിതിന്‍ വല്ലൂരിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ റാസ. ഫാ.ബോബി കാച്ചനോലിക്കല്‍, ഫാ.ഷാജി പല്ലാട്ടുമഠം, ഫാ ഷെറിന്‍ കുരിക്കിലേട്ട്, ഫാ ജിബിന്‍ മണലോടി എന്നിവര്‍ സഹകാര്‍മ്മികത്വം വഹിക്കും. റവ.ഫാ. ജോസ് പൂതൃക്കയില്‍ തിരുനാള്‍ സന്ദേശം നല്‍കും. 12 മണിക്ക് തിരുനാള്‍ പ്രദക്ഷിണം. തുടര്‍ന്ന് പരി.കുര്‍ബാനയുടെ ആശീര്‍വാദം റവ.ഫാ.എബ്രഹാം പറമ്പേട്ട് (വികാരി കടുത്തുരുത്തി വലിയ പളളി).












