കോട്ടയം: കാരിത്താസ് ഹോസ്പിറ്റലിലെ ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗത്തിന്റെ ഔദ്യോഗിക ലോഞ്ചിംഗ് നടന്നു. കാരിത്താസ് ഡയറക്ടര്‍ ഫാ. ഡോ.ബിനു കുന്നത്ത് അധ്യക്ഷനായിരുന്ന ചടങ്ങില്‍ ദീപിക ചീഫ് എഡിറ്റര്‍ ഫാ.ബെന്നി മുണ്ടനാട്ട് ഉദ്ഘാടനം നിര്‍വഹിച്ചു. മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ബോബി എന്‍. ഏബ്രഹാം സന്നിഹിതനായിരുന്നു. ക്രിട്ടിക്കല്‍ കെയര്‍ വിഭാഗത്തെ കുറിച്ചുള്ള വിശദമായ വീഡിയോ അവതരണം ശ്രദ്ധേയമായി. കേരളത്തില്‍ ആദ്യമായി 26 ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകുന്ന ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍ ഇരുനൂറോളം രോഗികളെ പരിചരിക്കാനുള്ള സൗകര്യങ്ങള്‍ ഉണ്ട്. ഇന്‍്റെന്‍സിവ് വിസിറ്റ്, റിസ്പെറ്ററി തെറാപ്പി, ക്രിട്ടിക്കല്‍ കെയര്‍ നഴ്സ്, ക്ളിനിക്കല്‍ ഫാര്‍മസിസ്റ്റ്, ക്ളിനിക്കല്‍ മൈക്രോ ബയോളജി ഇത്തരം സേവനങ്ങള്‍ എല്ലാമുള്ളതാണ് കാരിത്താസ് ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ്. കാരിത്താസ് ഹോസ്പിറ്റലിന്റെ
ആരോഗ്യ പരിരക്ഷാ യാത്രയില്‍ നാഴികക്കല്ലാവുകയാണ് ഈ പുതിയ സംരംഭം എന്ന് ഫാ. ബിനു കുന്നത്ത് അഭിപ്രായപ്പെട്ടു. ഡോ അമൃത നന്ദി പറഞ്ഞു.












