ചെറുകര സെന്റ് ആന്റണീസ് യു.പി സ്‌കൂളിന്റെ 109-ാംമത് വാര്‍ഷികാഘോഷവും, പുതിയ സ്‌കൂള്‍ കെട്ടിടത്തിന്റെ ആശീര്‍വാദ കര്‍മ്മവും 2024 മാര്‍ച്ച് 10 ഞായറാഴ്ച വൈകുന്നേരം സ്‌കൂള്‍ അങ്കണത്തില്‍ വച്ച് നടത്തപ്പെട്ടു. പുതിയ സ്‌കൂള്‍ കെട്ടിടത്തിന്റെ ആശീര്‍വാദ കര്‍മ്മം കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വഹിച്ചു. ശ്രീ ജോസ് കെ മാണി MP പുതിയ സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് അതിരൂപത കോര്‍പ്പറേറ്റ് മാനേജര്‍ റവ.ഡോ. തോമസ് പുതിയകുന്നേലിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ സാംസ്‌കാരിക സമ്മേളനം ശ്രീ തോമസ് ചാഴികാടന്‍ MP ഉദ്ഘാടനം ചെയ്തു.

അതിരൂപത വികാരി ജനറാള്‍ വെരി. റവ.ഫാ മൈക്കിള്‍ വെട്ടിക്കാട്ട് ലോഗോ പ്രകാശനം ചെയ്ത് അനുഗ്രഹ പ്രഭാഷണം നടത്തി. ശ്രീ മാണി സി കാപ്പന്‍ MLA സ്‌കോളര്‍ഷിപ്പ് വിതരണോദ്ഘാടനം നിര്‍വഹിച്ചു. കരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി അനസ്വ രാമന്‍, കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശ്രീ രാജേഷ് വാളിപ്ലാക്കില്‍, ളാലം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ശ്രീമതി ഷീല ബാബു, വാര്‍ഡ് മെമ്പര്‍ ശ്രീ പ്രിന്‍സ് അഗസ്റ്റിന്‍, ശ്രീമതി സുനിജ പി (DEO പാലാ), ശ്രീമതി ശ്രീകല കെ.ബി (AEO പാലാ), ശ്രീ.റ്റോബിന്‍ കെ അലക്‌സ്, സിസ്റ്റര്‍ സൗമി (SJC), ശ്രീമതി ജോളിമോള്‍ ഐസക്ക് (BPC പാലാ), ശ്രീ അജി തോമസ് (PTA പ്രസിഡന്റ്) എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. കണ്‍വീനര്‍ ചാക്കോ താന്നിയാനിക്കല്‍ ഏവര്‍ക്കും കൃതജ്ഞത രേഖപ്പെടുത്തി. തുടര്‍ന്ന് കലാസന്ധ്യ അരങ്ങേറി.











