കോട്ടയം: സമുദായത്തിന്റെ വളര്‍ച്ച മക്കളിലൂടെ എന്ന തിരിച്ചറിവ് ക്‌നാനായ മാതാപിതാക്കളില്‍ ഊട്ടിയുറപ്പിക്കാന്‍ ലക്ഷ്യമിട്ട് ക്‌നാനായവോയ്‌സ് 2022 ജനുവരി 1 മുതല്‍ തുടക്കം കുറിച്ച ക്‌നാനായ കത്തോലിക്ക മാതാപിതാക്കളില്‍ നിന്നും ജനിക്കുന്ന നാലാമത്തെ കുഞ്ഞിന് ഒരു കുതിരപ്പവൻ പദ്ധതിയുടെ 11-ാം മത് കുരിരപ്പവന്‍ മുരിക്കാശ്ശേരി പടമുഖം സെക്രട്ട് ഹാര്‍ട്ട് ക്‌നാനായ ഫൊറോന പളളി ഇടവകാംഗമായ കവലയ്ക്കല്‍ ഫെലിക്‌സ്-സ്റ്റീമാ ദമ്പതികള്‍ക്ക് നാലാമത് ജനിച്ച ഫെസ്റ്റിന്‍ ഫെലിക്‌സ് കുതിരപ്പവന്‍ സ്വന്തമാക്കി. ചുങ്കം സെന്റ് മേരീസ് ഫൊറോന ഇടവക വികാരി റവ.ഫാ.ജോസ് അരീച്ചിറ കുതിരപ്പവന്‍ സമ്മാനിച്ചു. ഫെലിക്‌സിന്റെ കുടുംബത്തിന് എല്ലാ ദൈവാനുഗ്രഹങ്ങളും നേര്‍ന്നു കൊണ്ട് ക്‌നാനായ സമുദായ വളര്‍ച്ചയില്‍ ഈ കുടുംബം പങ്കാളിയായതില്‍ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.
Home ഇന്ത്യൻ വാർത്തകൾ ക്‌നാനായവോയ്‌സ് 11-ാം മത് കുതിരപ്പവന്‍ സ്വന്തമാക്കി പടമുഖം കവലയ്ക്കല്‍ ഫെലിക്‌സ്-സ്റ്റീമാ ദമ്പതികള്‍.











