പുതുവേലി: KCWA പുതുവേലി യൂണിറ്റിന്റെ 2024-26 പ്രവർത്തന വർഷ ഉദ്ഘാടനവും വനിത ദിനാഘോഷവും നടത്തി. യൂണിറ്റ് പ്രസിഡന്റ് ശ്രീമതി ജിഷ ആൽവിൻ ചിറയത്തിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം വെളിയന്നൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ജിനി സിജു മുളയാനിക്കൽ ഉദ്ഘാടനം നിർവഹിച്ചു. യൂണിറ്റ് ചാപ്ലിൻ റവ. ഫാ.ജോസഫ് ഈഴാറത്ത് അനുഗ്രഹ പ്രഭാഷണം നടത്തി.കെ സി സി യൂണിറ്റ് പ്രസിഡന്റ് ശ്രീ ആൽവിൻ എബ്രഹാം ചിറയത്ത് ആശംസകൾ അർപ്പിച്ചു. KCWA ഉഴവൂർ ഫോറാന സെക്രട്ടറി ശ്രീമതി കുഞ്ഞുമോൾ റോയി, KCWA ഉഴവൂർ ഫൊറോന തല മത്സരത്തിൽ ബെസ്റ്റ് മോം അവാർഡ് നേടിയ ശ്രീമതി സന്ധ്യ അജോഷ് കല്യാനിക്ക മ്യാലിൽ, റവ. സി. ലിന്റ SJC എന്നിവരെ യൂണിറ്റ് സിസ്റ്റർ അഡ്വൈസർ റവ. സി. ജൂഡ്സി ആദരിച്ചു. യൂണിറ്റ് ഭാരവാഹികളായ സന്ധ്യ അജോഷ്, ഡോളി ജോസ്, സീബ ബിജോ എന്നിവർ പ്രസംഗിച്ചു. യോഗശേഷം റവ. സി. ലിന്റ SJC വനിതാദിന ക്ലാസ് നയിച്ചു. തുടർന്ന് വനിതകൾക്കായി വിവിധ മത്സരങ്ങൾ നടത്തി സമ്മാനങ്ങൾ വിതരണം ചെയ്തു.












