ലണ്ടണ്‍: സെന്റ് ജോസഫ്‌സ് ക്‌നാനായ കാത്തലിക് മിഷനിലെ യുവജനങ്ങളെ കോര്‍ത്തിണക്കി സംഘടിപ്പിച്ച യുവജന സെമിനാര്‍ അറ്റോമ 2024, യുവജന പങ്കാളിത്തം കൊണ്ടും വ്യത്യസ്തതകൊണ്ടും ശ്രദ്ധേയമായി. യുവജനങ്ങള്‍ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചും വിശ്വാസജീവിതത്തില്‍ അഭിമുഖീകരിക്കുന്ന ചോദ്യങ്ങളെക്കുറിച്ചും നടന്ന ചര്‍ച്ചകളും വിവിധ ഗെയിമുകളിലൂടെ നടത്തപ്പെട്ട വിഷയാവതരണത്തിലൂടെയും ആത്മീയതയുടെ പ്രകാശം പരത്തിയ വി. കുര്‍ബാന, ആരാധന എന്നീ ആത്മീയ ശുശ്രൂഷകളിലൂടെയും യുവജനങ്ങള്‍ക്ക് വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു അറ്റോമ – 2024. എലം പാര്‍ക്കിലുള്ള സെന്റ് ആല്‍ബന്‍സ് ദൈവാലയത്തിന്റെ ഹാളില്‍ വച്ച് നടന്ന അറ്റോമ 2024, മിഷന്‍ ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍ന്റെ അദ്ധ്യക്ഷതയില്‍ സെന്റ് ആല്‍ബന്‍സ് പള്ളി വികാരി ഫാ. മോറിസ് ഉദ്ഘാടനം ചെയ്തു. ഷെറി ബേബി, ഷാജി ചരമേല്‍, മിലി രഞ്ജി, ലിസി റ്റോമി എന്നിവര്‍ വിവിധ വിഷയങ്ങളെക്കുറിച്ച് ക്ലാസ്സുകള്‍ നയിച്ചു. ശ്രീ. മാത്യൂ വില്ലൂത്തറ, മേഴ്‌സി ഷാജി മഠത്തിപ്പറമ്പില്‍ എന്നിവര്‍ പ്രോഗ്രാമിന്റെ കണ്‍വീനര്‍മാരായിരുന്നു. കൈക്കാരന്മാരായ സാജന്‍ പടിക്കമ്യാലില്‍, ജോണി കല്ലിടാന്തിയില്‍, സജീവ് ചെമ്പകശ്ശേരില്‍, റെജി മൂലക്കാട്ട്, ജസ്റ്റിന്‍ ജെയിംസ് പുളിക്കമാലില്‍, ഷാജി പൂത്തറ, ഷാജി മഠത്തിപ്പറമ്പില്‍, റ്റോമി പടവെട്ടുംകാലായില്‍, മേബിള്‍ അനു, ഷൈനി മച്ചാനിക്കല്‍, ജിന്റു ജിമ്മി, വിജി സജി, ഡെയ്‌സി ജോര്‍ജ്ജ്, ബിനി ഷിനോ, പ്രെറ്റി ഷിന്റോ, ജാസ്മിന്‍ ജസ്റ്റിന്‍, സ്റ്റെല്‍ബി സാജന്‍, സിജി മാത്യൂ, കെവിന്‍ മാത്യൂ, ഡോമിനിക് ഫ്രാന്‍സിസ്, പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍, വേദപാഠ അദ്ധ്യാപകര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.















