Home ഇന്ത്യൻ വാർത്തകൾ ക്നാനായ മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ഇടയാഴം ബിസിനസ് ഓഫീസ് ഉദ്ഘാടനം ചെയ്തു.

ക്നാനായ മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ഇടയാഴം ബിസിനസ് ഓഫീസ് ഉദ്ഘാടനം ചെയ്തു.

528
0

ക്നാനായ മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെ ഇടയാഴം ബിസിനസ് ഓഫീസ് ക്നാനായ സോസൈറ്റി ചെയര്‍മാന്‍ പ്രൊഫ.ജോയി മുപ്രാപ്പള്ളില്‍ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി വൈസ്-ചെയര്‍മാന്‍ തോമസ് പീടികയില്‍ അദ്ധ്യക്ഷത വഹിച്ചു. വെച്ചൂര്‍ ഗ്രാമപഞ്ചായത്ത് പ്രിസിഡന്റ് കെ. ആര്‍ ഷൈലകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ക്‌നാനായ സൊസൈറ്റി ഡയറക്ടര്‍ ഡോ.സ്റ്റീഫന്‍ ജോര്‍ജ് Ex. MLA ആദ്യ നിക്ഷേപം സ്വീകരിച്ചു . ക്‌നാനായ സൊസൈറ്റി ഡയറക്ടര്‍ ബിനോയി ഇടയാടിയില്‍, മാനേജിംഗ് ഡയറക്ടര്‍ ബെന്നി പോള്‍ , KCC വെച്ചൂര്‍ യൂണിറ്റ് പ്രിസിഡന്റ് ജോസ്‌മോന്‍ അച്ചേരില്‍ എന്നിവര്‍ പ്രസംഗിച്ചു. ക്‌നാനായ സൊസൈറ്റി ഡയറക്ടര്‍മാരായ ജില്‍മോന്‍ മഠത്തില്‍, ടോമി കൊച്ചാനയില്‍, തോമസ് മുളയ്ക്കല്‍, ഡോ. ലൂക്കോസ് പുത്തന്‍പുരയ്ക്കല്‍, ഷൈജി ഓട്ടപ്പള്ളില്‍, ബേബി മുളവേലിപുറത്ത് , ജെയിംസ് മലേപ്പറമ്പില്‍, ജോസ് തൊട്ടിയില്‍, ജോണി കണ്ടാരപ്പള്ളില്‍, ഷോണി പുത്തൂര്‍, മേഴ്‌സി മാത്യു പാലച്ചുവട്ടില്‍, വെച്ചൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ എന്‍ സുരേഷ്‌കുമാര്‍, എസ്.എന്‍.ഡി.പി യോഗം ഇടയാഴം സെക്രട്ടറി റെജിമോന്‍ വടക്കേടത്ത്, ക്‌നാനായ സൊസൈറ്റി ജനറല്‍ മാനേജര്‍ ജോസ് പി ജോര്‍ജ് പാറടിയില്‍, ചീഫ് മാനേജര്‍ ലൂക്കോസ് കെ എല്‍ ഐക്കരപ്പറമ്പില്‍, മാനേജര്‍ പ്രിന്‍സ് ജോസഫ് മുതുകുളത്തുംകരയില്‍, ഇടയാഴം ബ്രാഞ്ച് മാനേജര്‍ അജീന സാബു ചേന്നാത്ത് എന്നിവര്‍ സന്നിഹിതരായിരുന്നു.

Previous articleകോട്ടയം അതിരൂപതയെ പ്രൊ ലൈഫ് അപ്പോസ്തലെറ്റ് അനുമോദിച്ചു
Next articleവന്യജീവി അക്രമണം – ശാശ്വത പരിഹാരമുണ്ടാകണം: കോട്ടയം അതിരൂപതാ ജാഗ്രതാ സമിതി

Leave a Reply