Home ഇന്ത്യൻ വാർത്തകൾ വയോജന സ്വാശ്രയസംഘ ഭാരവാഹി സംഗമവും പരിശീലനവും സംഘടിപ്പിച്ചു

വയോജന സ്വാശ്രയസംഘ ഭാരവാഹി സംഗമവും പരിശീലനവും സംഘടിപ്പിച്ചു

518
0

കോട്ടയം: വയോജനങ്ങളുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സീനിയര്‍ സിറ്റിസണ്‍ സ്വാശ്രയസംഘങ്ങളില്‍ നിന്നുള്ള പ്രതിനിധികളുടെ സംഗമവും പരിശീലനവും സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച സംഗമത്തിന്റെ ഉദ്ഘാടനം അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജോസഫ് അമ്പലക്കുളം നിര്‍വ്വഹിച്ചു. കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജേക്കബ് മാവുങ്കല്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, പ്രോഗ്രാം ഓഫീസര്‍ സിജോ തോമസ് എന്നിവര്‍ പ്രസംഗിച്ചു. സംഗമത്തോടനുബന്ധിച്ച് നടത്തപ്പെട്ട ബോധവല്‍ക്കരണ സെമിനാറിന് കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറം റിസോഴ്‌സ് പേഴ്‌സണ്‍ സജോ ജോയിയും കെ.എസ്.എസ്.എസ് കോര്‍ഡിനേറ്റര്‍ മേഴ്‌സി സ്റ്റീഫനും നേതൃത്വം നല്‍കി. കൂടാതെ ചൈതന്യ പാര്‍ക്ക്, കാര്‍ഷിക മ്യൂസിയം, ഹെല്‍ത്ത് ഫിറ്റ്നസ് സെന്റര്‍, നക്ഷത്ര വനം, കാര്‍ഷിക നേഴ്സറി എന്നിവ സന്ദര്‍ശിക്കുന്നതിനും അവസരം ഒരുക്കിയിരുന്നു. കെ.എസ്.എസ്.എസ് ചുങ്കം മേഖലയിലെ പ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുത്തു.

Previous articleപുതിയ രൂപത്തിൽ ചാരുതയോടെ UKKCA യുടെ ഔദ്യോഗിക Website: ഇനി UKKCA വാർത്തകൾ വിരൽത്തുമ്പിൽ
Next articleകെ.സി.വൈ.എൽ ഞീഴൂർ യൂണിറ്റ് പ്രവർത്തന വർഷ ഉദ്ഘാടനം സംഘടിപ്പിച്ചു

Leave a Reply