Home യൂറോപ്പ് | ഗൾഫ് | ഓഷിയാന പുതിയ രൂപത്തിൽ ചാരുതയോടെ UKKCA യുടെ ഔദ്യോഗിക Website: ഇനി UKKCA വാർത്തകൾ വിരൽത്തുമ്പിൽ

പുതിയ രൂപത്തിൽ ചാരുതയോടെ UKKCA യുടെ ഔദ്യോഗിക Website: ഇനി UKKCA വാർത്തകൾ വിരൽത്തുമ്പിൽ

621
0

കൂടുതൽ മിഴിവോടെ UKKCA യുടെ ഔദ്യോഗിക website ആയ ukkca.com ക്നാനായ മക്കൾക്കായി ഒരുക്കങ്ങൾ പൂർത്തിയാക്കുന്നു. ഇനി UKKCA യുടെ വാർത്തകളും വിശേഷങ്ങളും ukkca.com ലൂടെ വളരെ എളുപ്പത്തിൽ ക്നാനായക്കാർക്ക് ലഭ്യമാവും. സെൻട്രൽ കമ്മറ്റി സംഘടിപ്പിയ്ക്കുന്ന പരിപാടികൾ മാത്രമല്ല മുഴുവൻ യൂണിറ്റുകളിലെയും ആഘോഷങ്ങളും വിശേഷങ്ങളും ഓരോ ക്നാനായക്കാർക്കും അറിയാൻ ഇനി നിമിഷങ്ങൾ മാത്രം.
യൂണിറ്റുകളിലെ പരിപാടികളോടൊപ്പം പരിപാടികളുടെ ചിത്രങ്ങളും ലഭ്യമാകുന്നതിലൂടെ ഓരോ യൂണിറ്റിലേയും വിശേഷങ്ങൾ ക്നാനായക്കാർക്ക് അറിയുന്നതിന് പുതിയ website സഹായകമാവും. നടക്കാനിരിക്കുന്ന പരിപാടികളോടൊപ്പം UKKCA സംഘടിപ്പിച്ച പരിപാടികളുടെ പൂർണ്ണവിവരങ്ങളും website ൽ ലഭ്യമാകുന്നതാണ്. ശിശിരത്തിലും കൊഴിയാത്ത ഇലകളായി മുമ്പ് സംഘടിപ്പിച്ച പരിപാടികൂടെ പൂർണ്ണവിവരങ്ങൾ അറിയാനാഗ്രഹിയ്ക്കുന്നവർക്ക് ഏറെ സഹായകമാവും പുതിയ website. UK യിലെ വിവിധ ഭാഗങ്ങളിൽ ചിതറിപ്പാർക്കുന്ന വിവിധ യൂണിറ്റിലെ അംഗങ്ങൾക്ക് മറ്റ് യൂണിറ്റുകളിലെ പ്രവർത്തനങ്ങളെക്കുറിച്ച് അറിയാൽ ഈ website സഹായകമാവും.

മാത്യു പുളിക്കത്തൊട്ടിയിൽ
PR0 UKKCA

Previous articleവന്യജീവി ആക്രമണങ്ങൾ: അടിയന്തര പരിഹാരം ഉണ്ടാക്കണം-കെ.സി.വൈ.എൽ കോട്ടയം അതിരൂപത സമിതി
Next articleവയോജന സ്വാശ്രയസംഘ ഭാരവാഹി സംഗമവും പരിശീലനവും സംഘടിപ്പിച്ചു

Leave a Reply