മളളൂശ്ശേരി സെന്റ് തോമസ് ക്‌നാനായ കത്തോലിക്ക ദൈവാലയത്തില്‍ പരി.കന്യകാമറിയത്തിന്റെ തിരുനാള്‍ 2024 ഫെബ്രുവരി 10, 11 തീയതികളില്‍ ഭക്തിനിര്‍ഭരമായി ആഘോഷിക്കുന്നു. തിരുനാള്‍ തിരുകര്‍മ്മങ്ങള്‍ ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം സംപ്രേഷണം ചെയ്യുന്നു. ഫെബ്രുവരി 10 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് റവ.ഫാ സില്‍ജോ ആവണിക്കുന്നേലിന്റെ കാര്‍മ്മികത്വത്തില്‍ വി. കുര്‍ബാന. കുടമാളൂര്‍ ആര്‍ച്ച് പ്രീസ്റ്റ് റവ.ഫാ. മാണി പുതിയിടം തിരുനാള്‍ സന്ദേശം നല്‍കും. തുടര്‍ന്ന് പ്രദക്ഷിണം തേക്കുപാലം കുരിശുപളളിയിലേക്ക്. ലദീഞ്ഞ്, പ്രദക്ഷിണം (റവ.ഫാ മാത്യു കണിയാന്ത്രമ്യാലില്‍). 8.30 ന് പരി.കുര്‍ബാനയുടെ ആശീര്‍വാദം റവ.ഫാ ജോണ്‍ ചേന്നാകുഴി (ഫൊറോന വികാരി).
പ്രധാന തിരുനാള്‍ ദിനമായ ഫെബ്രുവരി 11 ഞായറാഴ്ച രാവിലെ 10 മണിക്ക് റവ.ഫാ ഫില്‍മോന്‍ കളത്രയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ റാസ. ഫാ.ജിസ്‌മോന്‍ പുത്തന്‍പറമ്പില്‍, ഫാ.സജി മേക്കാട്ടേല്‍, ഫാ.സിറിയക്ക് ഓട്ടപ്പളളില്‍, ഫാ.ജോണ്‍ താഴപ്പളളില്‍ എന്നിവര്‍ സഹകാര്‍മ്മികത്വം വഹിക്കും. കോട്ടയം അതിരൂപത സഹായമെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം തിരുനാള്‍ സന്ദേശം നല്‍കും. തുടര്‍ന്ന് പരി.കുര്‍ബാനയുടെ ആശീര്‍വാദം (റവ.ഫാ.മാത്യു കുഴിപ്പിളളില്‍). തുടര്‍ന്ന് പ്രദക്ഷിണം (റവ.ഫാ തോമസ് താഴത്തുവെട്ടം).











