കോട്ടയം: കെ.സി.വൈ.എല്‍ അതിരൂപത സമിതി 2024-2025 പ്രവര്‍ത്തന വര്‍ഷത്തോടനുബന്ധിച്ച് നടത്തിയ ആപ്തവാക്യ മത്സരത്തില്‍ വിവിധ യൂണിറ്റില്‍ നിന്നായി 40 ഓളം യുവജനങ്ങള്‍ പങ്കെടുത്തു. കെ.സി.വൈ.എല്‍ എക്സിക്യൂട്ടീവ് യോഗം ആപ്തവാക്യങ്ങള്‍ പരിശോധിച്ച് കുറ്റൂര്‍ ഇടവക അബില്‍ ചാക്കോ കിഴക്കേആക്കല്‍ സമര്‍പ്പിച്ച തനിമയ്ക്ക് കാവലായ്, സഭയ്ക്ക് കരുത്തായ്, യുവജന വര്‍ഷത്തില്‍ ക്നാനായ യുവത്വം” എന്ന ആപ്തവാക്യം ഈ പ്രവര്‍ത്തന വര്‍ഷത്തേക്ക് തിരഞ്ഞെടുക്കുകയും ചെയ്തു.











