Home ഇന്ത്യൻ വാർത്തകൾ കൃഷി പ്രോത്സാഹന പദ്ധതി ധനസഹായ വിതരണം നടത്തപ്പെട്ടു

കൃഷി പ്രോത്സാഹന പദ്ധതി ധനസഹായ വിതരണം നടത്തപ്പെട്ടു

583
0

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന കൃഷി പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി കര്‍ഷക സംഘങ്ങള്‍ക്ക് ധനസഹായം ലഭ്യമാക്കി. ലാസ്യം സംഘടനയുമായി സഹകരിച്ച് ലഭ്യമാക്കുന്ന ധനസഹായ വിതരണത്തിന്റെ ഉദ്ഘാടനം തെള്ളകം ചൈതന്യയില്‍ ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ് നിര്‍വ്വഹിച്ചു. കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കോര്‍ഡിനേറ്റര്‍ ബെസ്സി ജോസ് എന്നിവര്‍ പ്രസംഗിച്ചു. കെ.എസ്.എസ്.എസ് കൈപ്പുഴ മേഖലയിലെ കര്‍ഷക സംഘങ്ങളില്‍ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട ആളുകള്‍ക്കാണ് പദ്ധതിയുടെ ഭാഗമായി ധനസഹായം ലഭ്യമാക്കിയത്.

Previous articleആര്‍ച്ചുബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ടിന്റെ മെത്രാഭിഷേക രജതജൂബിലി; സാന്ത്വനം- സൗജന്യ ഡയാലിസിസ് സേവനത്തിനു തുടക്കമായി
Next articleകല്ലറ സെൻ്റ് തോമസ് പഴയ പള്ളിയിൽ കർഷക ക്ലബ്ബ് രൂപീകരിച്ചു.

LEAVE A REPLY