Home ഇന്ത്യൻ വാർത്തകൾ ആര്‍ച്ചുബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ടിന്റെ മെത്രാഭിഷേക രജതജൂബിലി; സാന്ത്വനം- സൗജന്യ ഡയാലിസിസ് സേവനത്തിനു തുടക്കമായി

ആര്‍ച്ചുബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ടിന്റെ മെത്രാഭിഷേക രജതജൂബിലി; സാന്ത്വനം- സൗജന്യ ഡയാലിസിസ് സേവനത്തിനു തുടക്കമായി

707
0

മാര്‍ മാത്യു മൂലക്കാട്ടു മെത്രാപ്പോലീത്തായുടെ മെത്രാഭിഷേകത്തിന്റെ രജതജൂബിലിയാഘോഷങ്ങളോടനുബന്ധിച്ച് സാന്ത്വനം എന്ന പേരില്‍ നടപ്പിലാക്കുന്ന സൗജന്യ ഡയാലിസിസ് സേവനത്തിനു തുടക്കമായി. കാരിത്താസ് ആശുപത്രിയുടെ നേതൃത്വത്തില്‍ സമൂഹത്തിലെ എല്ലാവിഭാഗം ജനങ്ങള്‍ക്കും പ്രയോജനം ലഭിക്കുന്ന രീതിയില്‍ പ്രതിവര്‍ഷം 500 ഡയാലിസിസുകള്‍ വീതം അടുത്ത പത്തുവര്‍ഷക്കാലത്തേക്ക് സാമ്പത്തികപരിമിതിയുള്ളവര്‍ക്ക് സൗജന്യമായി ഇതിന്റെ ഭാഗമായി ലഭ്യമാക്കും. അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. കാരിത്താസ് ആശുപത്രി ഡയറക്ടര്‍ ഡോ. ഫാ. ബിനു കുന്നത്ത് പദ്ധതിയുടെ വിശദാംശങ്ങള്‍ യോഗത്തില്‍ അവതരിപ്പിച്ചു. സഹായമെത്രാന്മാരായ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, ഗീവര്‍ഗീസ് മാര്‍ അപ്രേം, വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, പ്രൊക്കുറേറ്റര്‍ ഫാ. അലക്‌സ് ആക്കപ്പറമ്പില്‍, കാരിത്താസ് ആശുപത്രി ജോയിന്റ് ഡയറക്ടര്‍മാരായ ഫാ. ജിനു കാവില്‍, ഫാ. ജിസ്‌മോന്‍ മഠത്തില്‍, ഡോ. അജിത് വേണുഗോപാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ആദ്യഘട്ടമായി കാരിത്താസ് ആശുപത്രിയില്‍ നിലവില്‍ ഡയാലിസിസ് ചെയ്യുന്ന എല്ലാ രോഗികള്‍ക്കും അവരുടെ അര്‍ഹത പരിഗണിച്ച് ഒരു ഡയാലിസിസ് വീതം സൗജന്യമായി നല്‍കിതുടങ്ങിയിട്ടുണ്ട്. തുടര്‍ന്ന് പ്രതിവര്‍ഷം 500 സൗജന്യ ഡയാലിസിസുകള്‍ വീതം അര്‍ഹതയുള്ളവര്‍ക്ക് 10 വര്‍ഷത്തേക്കു ലഭ്യമാക്കും.

Previous articleകോട്ടയം അതിരൂപത ടെമ്പറന്‍സ് കമ്മീഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പ്രസംഗ മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ നല്‍കി
Next articleകൃഷി പ്രോത്സാഹന പദ്ധതി ധനസഹായ വിതരണം നടത്തപ്പെട്ടു

Leave a Reply