ക്നാനായ കത്തോലിക്കാ കോൺഗ്രസ് കോട്ടയം രൂപത കർഷക ഫൊറത്തിൻ്റെ ആഭിമുഖ്യത്തിൽ കല്ലറ സെൻ്റ് തോമസ് പഴയ പള്ളിയിൽ കർഷക ക്ലബ്ബ് രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു. പള്ളി ഹാളിൽ ചേർന്ന യോഗത്തിൽ വച്ച് വികാരി റവ.ഫാദർ സ്റ്റീഫൻ കണ്ടാരപ്പിള്ളിൽ കർഷക ക്ലബ്ബ് ഉൽഘാടനം ചെയ്തു. കെ.സി.സി. യൂണിറ്റ് പ്രസിഡൻ്റ് സാബു കൊച്ചുതൊട്ടിയിൽ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ കെ.സി.സി. രൂപത വൈസ് പ്രസിഡൻ്റ് ടോം കരികുളം , അസിസ്റ്റൻ്റ് വികാരി റവ:ഫാദർ. തോംസൺ കീരിമുകളേൽഎന്നിവർ ആശംസാപ്രസംഗങ്ങൾ നടത്തി. കർഷക ഫൊറം രൂപത ചെയർമാൻ എം.സി. കുര്യാക്കോസ് വിഷയാവതരണം നടത്തി. കെ.സി.സി. കല്ലറ പഴയ പള്ളി യൂണിറ്റിൽപ്പെട്ട മികച്ച കർഷകരായി തിരഞ്ഞെടുക്കപ്പെട്ട നാലു് കർഷകരായ ജോർജ് ജോസഫ് ഇല്ലിപറമ്പിൽ, സജി മറ്റത്തിക്കുന്നേൽ ജോപ്പൻ മണ്ണാട്ടുപറമ്പിൽ, ജോജോ കാവിമറ്റം എന്നിവരെ യോഗത്തിൽ വച്ച് ആദരിക്കുകയും, ഷീൽഡും,ക്യാഷ് അവാർഡും നൽകുകയും ചെയ്തു. മികച്ച കർഷകർക്കുള്ള ഷീൽഡ് യൂണിറ്റ് വൈസ് പ്രസിഡൻറ് ജോബി തടത്തിലും, ക്യാഷ് അവാർഡ് എം.സി. കുര്യാക്കോസും നൽകി. ബെന്നി ജേയ്ക്കബ്ബ് തെക്കെ ചൂരവേലിൽ സ്വാഗതവും, ബിജു കുടിലിൽ കൃതജ്ഞതയും പറഞ്ഞു. കർഷക ക്ലബ്ബ് കൺവീനറായി സജിമറ്റത്തിക്കുന്നേ ലിനെയും സെക്രട്ടറിയായി ജോജോ കാവി മറ്റത്തേയും തിരഞ്ഞെടുത്തു.











