മെൽബൺ: മെൽബണിലെ ഓഫ് റോഡ് രംഗത്തെ അതികായകൻമാരായ മെൽബൺ അഡ്വഞ്ചർ ക്ലബിലെ വനിതകൾ ഓസ്ട്രേലിയയിൽ ആദ്യമായി രണ്ട് ദിവസത്തെ ഓഫ് റോഡ് യാത്ര വിജയകരമാക്കി. ഇതിനു മുൻപ് പല സാഹസികരും ഓഫ് റോഡ്ഹോബി ആക്കി യാത്രകൾ നടത്തിയിട്ട് ഉണ്ട്. ഇത് ആദ്യമായാണ് അഡ്വഞ്ചർ ക്ലബിലെ വനിതകൾ ഈ സാഹസിക ദൗത്യം ഏറ്റെടുത്ത് വിജയിച്ചത്. മെൽബൺ അഡ്വഞ്ചർ ക്ലബിലെ ക്യാപ്റ്റന്മാരായ തോമസ് തച്ചേട്ട്, പ്രാഡോ ജോസ് എന്നിവരുടെ ശിഷ്യണത്തിൽ ഒൻപതംഗ വനിതാ സംഘം ആണ് ഈ സാഹസിക യാത്രക്ക് തയാറായത്.

സാഹസികർ ഏറെ ഇഷ്ടപ്പെടുന്ന മെൽബണിലെ Victorian High Country, Blu Rag, Dargo എന്നിവടങ്ങളിലൂടെയായിരുന്നു. ഓഫ് റോഡ് സാഹസിക യാത്ര കടന്നുപോയത്. ശനിയാഴ്ച രാവിലെ Dargoയിൽ നിന്നും ആരംഭിച്ച ഓഫ് റോഡ് യാത്രയിൽ ക്യാപ്റ്റൻമാർ ഉൾപ്പെടെ അഡ്വഞ്ചർ ക്ലബിലെ മറ്റ് അംഗങ്ങളും വനിതാ കേഡറ്റിനോടൊപ്പം അനുഗമിച്ചിരുന്നു. ഓസ്ട്രേലിയൻ Off Road യാത്രക്കാർക്ക് ഏറ്റവും ഇഷ്ടമുള്ള കാട്ട് വഴികൾ ആണ് Blu Ragൽ ഉള്ളത്. അപകടങ്ങൾ പതിയിരിക്കുന്ന നിരവധി ഗർത്തങ്ങൾ, വെള്ളച്ചാട്ടങ്ങൾ ഇവയെല്ലാം തരണം ചെയ്താണ് ഒൻപത് അംഗ വനിത സംഘം ഡ്രൈവ് ചെയ്തത്.

അന്നാ ഷാനി, ഷീലു സോബി, ടിന്റു തോമസ്, ജോസി മോൻസി, വിമലാ രേണു, സ്മിതാ ജോസ്, നിമ്മി സഖറിയാ,മേരിക്കുട്ടി പാറയ്ക്കൻ, ആഷാ സോണി എന്നിവർ ആയിരുന്നു ഓഫ് റോഡ് യാത്രക്ക് ചുക്കാൻ പിടിച്ചത്. മെൽബൺ അഡ്വഞ്ചർ ക്ലബിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇതുപോലുള്ള ഓഫ് റോഡ് യാത്രക്ക് വനിതകൾ തയാറായത്. അഡ്വഞ്ചർ ക്ലബിലെ എല്ലാ അംഗങ്ങളും ഈ യാത്രയിൽ പങ്കാളികളായി വനിതകൾക്ക് പ്രചോദനം നൽകി. ഡ്രൈവിങ് രംഗത്ത് പതിറ്റാണ്ട് പാരമ്പര്യമുള്ള രേണു തച്ചേടന്റെ റേഞ്ച് റോവറിലെ ഡ്രൈവിങ് അംഗങ്ങളെ അത്ഭുതപ്പെടുത്തി. സോബി പുലിമല, മോൻസി പൂത്തുറ, സോണി പുലിമല, റെജി പാറയ്ക്കൻ, Prado Jose, ഷാനി ഫിലിപ്പ്, ഫിലിപ്പ് കുഞ്ഞ്. കമ്പക്കാലുങ്കൽ, രേണു തച്ചേടൻ, തോമസ് തച്ചേടൻ എന്നിവർ ഓഫ് റോഡ് യാത്രക്ക് നേതൃത്വം നൽകി.

റെജി പാറയ്ക്കന്‍














