Home ഇന്ത്യൻ വാർത്തകൾ ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍ വനിതാസംഗമം സംഘടിപ്പിച്ചു

ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍ വനിതാസംഗമം സംഘടിപ്പിച്ചു

773
0

കോട്ടയം: അതിരൂപതയുടെ വനിതാ അല്‍മായ സംഘടനയായ ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ വനിതാദിനവും വനിതാസംഗമവും ചൈതന്യയില്‍ സംഘടിപ്പിച്ചു. പ്രസിഡന്റ് ലിന്‍സി രാജന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മിസ് കേരള ലിസ് ജയ്‌മോന്‍ വനിതാസംഗമം ഉദ്ഘാടനം ചെയ്തു. അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ആമുഖസന്ദേശം നല്‍കി. ഫാ. ജോണ്‍ ചേന്നാകുഴി, ഫാ. സൈമണ്‍ പുല്ലാട്ട്, കെ.സി.സി പ്രസിഡന്റ് പി.എ. ബാബു പറമ്പടത്തുമലയില്‍, കെ.സി.ഡബ്ല്യു.എ സെക്രട്ടറി ഷൈനി ചൊള്ളമ്പേല്‍, ഇടയ്ക്കാട്ട് ഫൊറോന പ്രസിഡന്റ് ജെയ്‌സി ജേക്കബ് വെള്ളാപ്പള്ളി, കൈപ്പുഴ ഫൊറോന പ്രസിഡന്റ് ഷൈനി ജോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഇടയ്ക്കാട്ട്, കൈപ്പുഴ ഫൊറോനകളുടെ ആതിഥേയത്വത്തില്‍ സംഘടിപ്പിച്ച സംഗമത്തില്‍ കെ.സി.ഡബ്ല്യു.എ അംഗങ്ങളുടെ വിവിധ കലാപരിപാടികളും നടത്തപ്പെട്ടു. . കെ.സി.ഡബ്ല്യു.എ അതിരൂപതാ, ഫൊറോന, യൂണിറ്റു ഭാരവാഹികളും പ്രതിനിധികളുമുള്‍പ്പടെ നൂറുകണക്കിനു വനിതകള്‍ സംഗമത്തില്‍ പങ്കെടുത്തു. ഇടയ്ക്കാട്, കൈപ്പുഴ ഫൊറോന ഭാരവാഹികള്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.

Previous articleഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ 10- മത് സ്വാശ്രയ-ഹരിത സംഗമം
Next articleS.H. MOUNT | WEDDING CEREMONY || ANTONY & DONA

Leave a Reply