ഇടുക്കി: കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സ്വാശ്രയ-ഹരിത സംഗമം സംഘടിപ്പിക്കുന്നു. ഇടുക്കി ജില്ലയിലെ പതിനാലു പഞ്ചായത്തുകളിലായി പ്രവർത്തിക്കുന്ന 160 സ്വാശ്രയ സംഘങ്ങളിലെ 2500 ഓളം കുടുംബങ്ങളിലെ സ്വാശ്രയ സംഘ പ്രവർത്തകരുടെ കൂടിവരവ് 2023 മാർച്ച് മാസം 30 തീയതി വ്യാഴാഴ്ച രാവിലെ 10 മണിക്ക് തടിയൻപാട് മരിയ സദൻ അനിമേഷൻ സെന്ററിൽ നടത്തപ്പെടും. 10 മണിക്ക് പതാക ഉയർത്തലോടെ ആരംഭിക്കുന്ന പരിപാടികൾ 4.30 നു അവസാനിക്കും വിവിധ ഗ്രാമങ്ങളിൽ നിന്നെത്തുന്ന കലാകാരന്മാരുടെ കലാപ്രകടനങ്ങൾ, കലാമത്സരങ്ങൾ, കാർഷിക മത്സരങ്ങൾ, സെമിനാറുകൾ എന്നിവ അരങ്ങേറും. ഉച്ച കഴിഞ്ഞു 2.30 നു ചേരുന്ന പൊതുസമ്മേളനത്തിൽ കോട്ടയം അതിരൂപത മെത്രപൊലീത്ത മാർ മാത്യു മൂലക്കാട്ട് അധ്യക്ഷത വഹിക്കും. പൊതുസമ്മേളനത്തിൽ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ വികസനസന്ദേശങ്ങൾ നൽകും. പൊതു സമ്മേളനത്തിൽ ജീവിതത്തിന്റെ നാനാ തുറകളിൽ മികവ് പുലർത്തിയവരെ ആദരിക്കുകയും വിവിധ വികസനകർമ്മ പദ്ധതികൾക്ക് തുടക്കം കുറിക്കുന്നതുമാണ്.
Home ഇന്ത്യൻ വാർത്തകൾ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ 10- മത് സ്വാശ്രയ-ഹരിത സംഗമം











