Home ഇന്ത്യൻ വാർത്തകൾ കെ.സി.വൈ.എൽ 2024-25 പ്രവർത്തന വർഷത്തിലെ പ്രഥമ സെനറ്റ് സമ്മേളനം നടത്തി

കെ.സി.വൈ.എൽ 2024-25 പ്രവർത്തന വർഷത്തിലെ പ്രഥമ സെനറ്റ് സമ്മേളനം നടത്തി

476
0

കെ.സി.വൈ.എൽ സംഘടനയുടെ 2024-25 പ്രവർത്തന വർഷത്തിലെ പ്രഥമ സെനറ്റ് സമ്മേളനം ഉഴവൂർ സെന്റ്. സ്റ്റീഫൻസ് കോളേജിലെ ബിഷപ്പ് തറയിൽ മെമ്മോറിയൽ എജുക്കേഷൻ തിയേറ്ററിൽ വച്ച് 21-01-24 ഞായറാഴ്ച ഉച്ചകഴിഞ്ഞു 02 മണിക്ക് നടത്തപ്പെട്ടു. കെ.സി.വൈ.എൽ കോട്ടയം അതിരൂപത പ്രസിഡന്റ് ശ്രീ.ജോണീസ് പി. സ്‌റ്റീഫൻ പാണ്ടിയാംകുന്നേൽ അധ്യക്ഷത വഹിച്ച യോഗം കെ.സി.സി അതിരൂപത പ്രസിഡന്റ് ബഹു. ബാബു പറമ്പിടത്ത്മലയിൽ ഉദ്ഘാടനം ചെയ്തു. കെ സി സി,കെ സി വൈ എൽ,കെ സി ഡബ്ലൂ എ എന്നീ സമുദായ സംഘടനകൾ ഒരുമിച്ചു പോകണമെന്ന് ശ്രീ ബാബു പറമ്പടത്തുമലയിൽ അഭിപ്രായപെട്ടു. അതിരൂപത ജനറൽ സെക്രട്ടറി ശ്രീ അമൽ സണ്ണി സ്വാഗതം ആശംസിക്കുകയും, അതിരൂപത ഡയറക്ടർ ഷെല്ലി ആലപ്പാട്ട് ആമുഖ സന്ദേശം നൽകുകയും ചെയ്തു. ഒന്നാമത് സെനറ്റ് സമ്മേളനത്തിൽ 53 യൂണിറ്റുകളിൽ നിന്നായി 160 ഓളം യുവജനങ്ങൾ പങ്കെടുത്തു.അതിരൂപത വൈസ് പ്രസിഡന്റ്‌ ശ്രീ നിതിൻ ജോസ് യോഗത്തിന് കൃതജ്ഞത അറിയിച്ചു.
അതിരൂപത ഭാരവാഹികളായ അലൻ ജോസഫ് ജോൺ,ബെറ്റി തോമസ്, അലൻ ബിജു, സി അഡ്വൈസർ സി. ലേഖ എസ് ജെ സി എന്നിവർ യോഗത്തിന് നേതൃത്വം നൽകി. സമ്മേളനത്തിൽ പങ്കെടുത്ത എല്ലാ സെനറ്റ് അംഗങ്ങൾക്കും കെ.സി.വൈ.എൽ സംഘടനയുടെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.

Previous articleചിക്കാഗോ സെന്റ് മേരീസ് ഇടവകയിൽ ചെറുപുഷ്പ മിഷൻലീഗിന്റെ ആഭിമുഖ്യത്തിൽ സെമിനാർ സംഘടിപ്പിച്ചു.
Next articleചാമക്കാല: കട്ടപ്പുറത്ത് അച്ചാമ്മ സൈമണ്‍

Leave a Reply