Home അമേരിക്കൻ വാർത്തകൾ ഭിന്നശേഷി വിദ്യാർത്ഥികൾക്ക് ഇലക്ട്രിക് വീൽ ചെയറും, മുച്ചക്ര സ്കൂട്ടറും നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനം | ക്‌നാനായവോയ്‌സിലും...

ഭിന്നശേഷി വിദ്യാർത്ഥികൾക്ക് ഇലക്ട്രിക് വീൽ ചെയറും, മുച്ചക്ര സ്കൂട്ടറും നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനം | ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം

781
0

കോട്ടയം: ചിക്കാഗോ സോഷ്യൽ ക്ലബ്, മിഡ് വെസ്റ്റ് മലയാളി അസ്സോസിയേഷൻ, ഫോമാ ചിക്കാഗോ റീജിയൻ എന്നീ സംഘടനകൾ ചിക്കാഗോയിലെ സാമൂഹ്യ സംഘടനാ പ്രവർത്തകനായ പീറ്റർ കുളങ്ങരയുടെ നേതൃത്വത്തിൽ നൂറ് നിർദ്ധനരായ ഭിന്നശേഷി വിദ്യാർത്ഥികൾക്ക് ഇലക്ട്രിക് വീൽ ചെയറും, മുച്ചക്ര സ്കൂട്ടറും നൽകുന്നു. ഈ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം 2024 ജനുവരി 7-ാം തീയതി ഞായറാഴ്ച രാവിലെ 8:45 ന് കോട്ടയം ഇടയ്ക്കാട്ട് സെന്റ് ജോര്‍ജ് ക്‌നാനായ ഫൊറോന പളളി അങ്കണത്തില്‍ വച്ച്‌ സഹകരണ രജിസ്ടേഷൻ വകുപ്പ് മന്ത്രി വി.എൻ.വാസവനും, ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും ചേർന്ന് നിർവ്വഹിക്കും. തോമസ് ചാഴിക്കാടൻ എം.പി, ആന്റോ ആന്റണി എം.പി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, മുൻ എം.എൽ.എ മാരായ സുരേഷ് കുറുപ്പ്, രാജു ഏബ്രഹാം, ചിക്കാഗോ സോഷ്യൽ ക്ലബ് ഭാരവാഹികൾ, മിഡ് വെസ്റ്റ് മലയാളി അസ്സോസിയേഷൻ, ഫോമാ ചിക്കാഗോ റീജിയൻ എന്നീ സംഘടനകളുടെ പ്രവർത്തകർ, കോട്ടയത്തെ സാമൂഹിക സംഘടനാ പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

Previous articleകിടങ്ങൂര്‍: തറപ്പേല്‍ ചിന്നമ്മ മത്തായി | Live Funeral Telecast Available
Next articleയു.കെ ക്‌നാനായ കാത്തലിക് മിഷന്‍സ് പുറത്തു നമസ്‌കാരം ജനുവരി 27 ന്

Leave a Reply