Home അമേരിക്കൻ വാർത്തകൾ ന്യൂ ജേഴ്‌സിയിലെ മതബോധന വിദ്യാർഥികളുടെ ക്രിസ്‌തുമസ്‌ ആഘോഷങ്ങൾ അവിസ്മരണീയമായി

ന്യൂ ജേഴ്‌സിയിലെ മതബോധന വിദ്യാർഥികളുടെ ക്രിസ്‌തുമസ്‌ ആഘോഷങ്ങൾ അവിസ്മരണീയമായി

560
0

ന്യൂജേഴ്‌സി: ക്രൈസ്റ്റ് ദി കിംഗ് ക്നാനായ കത്തോലിക്കാ ഇടവകയിലെ മതബോധന വിദ്യാർഥികൾ നടത്തിയ ക്രിസ്‌തുമസ്‌ ആഘോഷങ്ങൾ അവിസ്മരണീയമായി. രാവിലെ നടന്ന വിശുദ്ധ കുർബാനക്ക് ഇടവക വികാരി ഫാ. ലിജോ കൊച്ചുപറമ്പിൽ കാർമികത്വം വഹിച്ചു. തുടർന്ന് വിദ്യാർഥികൾ തങ്ങളുടെ ക്ലാസുകൾ അലങ്കരിക്കുകയും തങ്ങളുടെ ക്രിസ്‌തുമസ്‌ സാന്ത ഫ്രണ്ടിന് സമ്മാനം കൈമാറുകയും ചെയ്‌തു. കുട്ടികളേവരും ഒരുമിച്ചു ആലപിച്ച കരോൾ ഗാനങ്ങൾ ഇടവക സമൂഹത്തിന്റെ പ്രശംസക്ക് പാത്രമായി. മതബോധന സ്‌കൂൾ പ്രിൻസിപ്പൽ ജൂബി കിഴക്കേപ്പുറത്തിന്റെ നേതൃത്വത്തിലുള്ള മതബോധന അദ്ധ്യാപകർ പരിപാടികൾ ക്രമീകരിച്ചു.

സിജോയ് പറപ്പള്ളിൽ

Previous articleചിക്കാഗോ മോർട്ടൺ ഗ്രോവ് സെ. മേരീസ് ദൈവാലയത്തിൽ 40 മണിക്കൂർ ആരാധന ഭക്ത്യാദരപൂർവം ആചരിച്ചു
Next articleനിയുക്ത ബിഷപ്പ് മാര്‍ മത്തായി കടവില്‍ അഭി. മൂലക്കാട്ട് പിതാവിനെ സന്ദര്‍ശിച്ചു.

Leave a Reply