Home യൂറോപ്പ് | ഗൾഫ് | ഓഷിയാന യോര്‍ക് ഷെയര്‍ ക്‌നാനായ സമൂഹത്തിന് അനുഗ്രഹ നിമിഷം; സെന്റ് തോമസ് ക്‌നാനായ കാത്തലിക് മിഷന്‍ പ്രഖ്യാപനം...

യോര്‍ക് ഷെയര്‍ ക്‌നാനായ സമൂഹത്തിന് അനുഗ്രഹ നിമിഷം; സെന്റ് തോമസ് ക്‌നാനായ കാത്തലിക് മിഷന്‍ പ്രഖ്യാപനം ഭക്തിനിര്‍ഭരമായി.

596
0

യോര്‍ക് ഷെയര്‍ ക്‌നാനായ സമൂഹത്തിന് അനുഗ്രഹീത നിമിഷം സമ്മാനിച്ച്സെന്റ് തോമസ് ക്‌നാനായ കാത്തലിക് പ്രൊപ്പോസ്ഡ് മിഷന്‍ഇനി മുതല്‍ മിഷനായി അറിയപ്പെടും.നോട്ടിങ്ങിലിയിലെ സെന്റ് മൈക്കിള്‍സ് കത്തോലിക്ക ദേവാലയത്തില്‍ നടന്നഭക്തിസാന്ദ്രമായ വിശുദ്ധ കുര്‍ബാനയില്‍ മിഷന്‍ ആയി ഉയര്‍ത്തിക്കൊണ്ടുള്ള ഡിക്രി ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ ക്‌നാനായ വികാരി ജനറല്‍ ഫാദര്‍ സജി മലയില്‍ പുത്തന്‍പുരവായിച്ചപ്പോള്‍ വിശ്വാസ സമൂഹത്തിന് അഭിമാന നിമിഷമായി മാറി. മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ മുഖ്യ കാര്‍മ്മിക്വത്തില്‍ ദിവ്യബലി അര്‍പ്പിച്ചപ്പോള്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത അധ്യക്ഷന്‍ മാര്‍ ജോസഫ്സ്രാമ്പിക്കല്‍ വചന സന്ദേശം നല്‍കി. ഫാ. സജി മലയില്‍ പുത്തന്‍പുരയില്‍, സെന്റ് തോമസ് ക്‌നാനായ മിഷന്‍ ഡയറക്ടര്‍ ഫാ. ജോഷി കൂട്ടുങ്കല്‍, ഫാദര്‍ മാത്യു കുരിശുംമൂട്ടില്‍ എന്നിവര്‍ സഹകാര്‍മികരായി. കുര്‍ബാനമധ്യേ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വിശ്വാസം, പ്രാര്‍ത്ഥന, ഇവ നമ്മുടെ ജീവിതത്തിലുടനീളം അത്യാവശ്യമെന്ന് തന്റെ പ്രസംഗത്തില്‍ ദൈവജനങ്ങളോട് ഉല്‍ബോധിപ്പിച്ചു.

ക്‌നാനായ സമൂഹം കുടിയേറ്റ സമൂഹമാണെന്നും,പ്രാര്‍ത്ഥനയും,വിശ്വാസവും കൈമുതലാക്കിയ സമൂഹമാണെന്നും, അതുമൂലം ക്‌നാനായ സമൂഹത്തിനുണ്ടായ വളര്‍ച്ച, നാം ഒരിക്കലും മറക്കരുത് എന്നും, വിശ്വാസത്തില്‍ അടിയുറച്ച പ്രാര്‍ത്ഥനയിലൂടെ, നമുക്ക് ദൈവാനുഗ്രഹം ഉണ്ടാകുമെന്നും, സമൂഹത്തിന്റെ വളര്‍ച്ചയ്ക്ക് യുവജനങ്ങളെയും കുട്ടികളെയും നാം ബോധവാന്മാരാക്കണമെന്നും മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ തന്റെ സന്ദേശത്തില്‍ പറഞ്ഞു. അതുപോലെ കുടുംബങ്ങളില്‍ ക്‌നാനായ മൂല്യങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിന്റെ പ്രാധാന്യവും, അതില്‍ മാതാപിതാക്കള്‍ക്കുള്ള പങ്കും,നമ്മുടെ സമൂഹത്തില്‍ നിന്ന് കൂടുതല്‍ ദൈവവിളികള്‍ ഉണ്ടാകേണ്ടതിന് പ്രത്യേകം പ്രാര്‍ത്ഥന ആവശ്യമാണെന്നും പിതാവ് കൂട്ടിച്ചേര്‍ത്തു.നാളിതുവരെ കടന്നുവന്ന വഴികള്‍ ആസ്പദമാക്കി മിഷന്‍ പ്രവര്‍ത്തനങ്ങളുടെ സ്ലൈഡ് ഷോ അവതരിപ്പിക്കുകയുണ്ടായി. ഫാദര്‍ സജി മലയില്‍ പുത്തന്‍പുരയില്‍, ജില്‍സ് മാത്യു നന്ദികാട്ട് എന്നിവരുടെ ആശംസപ്രസംഗങ്ങള്‍ക്ക് ശേഷം സെന്റ് തോമസ് ക്‌നാനായ മിഷനിലെ കുട്ടികളും മുതിര്‍ന്നവരും അവതരിപ്പിച്ച ക്‌നാനായ തനിമയും വിശ്വാസവും വിളിച്ചോതുന്ന വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ ഒന്നിനൊന്ന് മികവുറ്റതായിരുന്നു.

മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും സഹായഹസ്തവുമായി നില്‍ക്കുന്നമത അധ്യാപകര്‍, അള്‍ത്താര ശുശ്രൂഷികള്‍ തുടങ്ങിയവരെയും ആദരിച്ചു.ഫാദര്‍ ജോഷി കൂട്ടുങ്കലിനോടൊപ്പം കൈക്കാരന്മാരായ ടോമി സ്റ്റീഫന്‍ പുളിമ്പാറയില്‍, ഡിനു എബ്രഹാം പുളിക്കത്തൊട്ടിയില്‍, അഭിലാഷ് മാത്യു നന്ദികാട്ട്, മായ ജോസ് പരപ്പനാട്ട്, എന്നിവര്‍ ചേര്‍ന്നാണ് പരിപാടികള്‍ക്ക് നേതൃത്വം നല്കിയത്.

Previous articleപിറവം: ഈന്തുംക്കാട്ടിൽ അന്നക്കുട്ടി സൈമൺ
Next articleകര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി മേജര്‍ ആര്‍ച്ച് ബിഷപ്പ് സ്ഥാനം ഒഴിഞ്ഞു; മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കലിന് താത്ക്കാലിക ചുമതല

Leave a Reply