Home ഇന്ത്യൻ വാർത്തകൾ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി മേജര്‍ ആര്‍ച്ച് ബിഷപ്പ് സ്ഥാനം ഒഴിഞ്ഞു; മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കലിന്...

കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി മേജര്‍ ആര്‍ച്ച് ബിഷപ്പ് സ്ഥാനം ഒഴിഞ്ഞു; മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കലിന് താത്ക്കാലിക ചുമതല

724
0

കൊച്ചി: സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് സ്ഥാനം കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഒഴിഞ്ഞു. പകരം കൂരിയ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കലിനെ താത്ക്കാലിക ചുമതല നല്‍കി. പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ സിനഡ് തിരഞ്ഞെടുക്കും. അതുപോലെ എറണാകുളം, – അങ്കമാലി അതിരൂപതയുടെ പുതിയ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി മാര്‍ ബോസ്‌കോ പുത്തൂരിനെയും നിയമിച്ചു. ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്താണ് ഒഴിഞ്ഞത്. 2011 മുതലാണ് മേജര്‍ ആര്‍ച്ച് ബിഷപ്പ് സ്ഥാനത്ത് മാര്‍ ആലഞ്ചേരി എത്തിയത്. കര്‍ദ്ദിനാള്‍ എന്ന പദവിയില്‍ തുടരും. തന്‍െറ അപേക്ഷ പരിഗണിച്ചാണ് സ്ഥാനം ഒഴിഞ്ഞതെന്ന് മാര്‍ ആലഞ്ചേരി പറഞ്ഞു. കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കലാണ് വാര്‍ത്ത സമ്മേളനത്തില്‍ ഇക്കാര്യങ്ങള്‍ അറിയിച്ചത്.

https://youtu.be/W_B7b_susGA?si=pp1oE9QwszKCJ_S6

Previous articleയോര്‍ക് ഷെയര്‍ ക്‌നാനായ സമൂഹത്തിന് അനുഗ്രഹ നിമിഷം; സെന്റ് തോമസ് ക്‌നാനായ കാത്തലിക് മിഷന്‍ പ്രഖ്യാപനം ഭക്തിനിര്‍ഭരമായി.
Next articleമറ്റക്കര മണ്ണൂർ സെന്റ് ജോർജ് ക്നാനായ പള്ളിയിൽ ജാഗരണ പ്രാർത്ഥന | ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം

Leave a Reply