Home യൂറോപ്പ് | ഗൾഫ് | ഓഷിയാന ദൈവാശ്രയ ബോധം ഇല്ലായ്മയും വിശ്വാസരാഹിത്യവും ദൈവഭയ ഇല്ലായ്മയും കുടുംബങ്ങളെ ശിഥിലമാക്കുന്നു: മാർ ജോസഫ് പണ്ടാരശ്ശേരി.

ദൈവാശ്രയ ബോധം ഇല്ലായ്മയും വിശ്വാസരാഹിത്യവും ദൈവഭയ ഇല്ലായ്മയും കുടുംബങ്ങളെ ശിഥിലമാക്കുന്നു: മാർ ജോസഫ് പണ്ടാരശ്ശേരി.

557
0

ലിവർപൂൾ: സാമൂഹ്യ മാധ്യമങ്ങൾ വഴിയുള്ള നിരീശ്വരവാദവും പുരോഹിതരെയും ക്രൈസ്തവ സമൂഹത്തെയും അപകീർത്തിപ്പെടുത്തുന്ന പ്രസ്താവനകളും പ്രചാരണങ്ങളും യുവതലമുറയെ ദേവാശ്രയ ബോധത്തിൽ നിന്നും അകറ്റുകയാണെനും വിശ്വാസ രഹിതമായ ജീവിതത്തിലൂടെ പ്രതിസന്ധികളെ തരണം ചെയ്യാൻ കഴിയാതെ വരുമ്പോഴാണ് കുടുംബങ്ങൾ ശിഥിലമാകുന്നത് എന്നും മാർ ജോസഫ് പണ്ടാരശ്ശേരി ലിവർപൂൾ സെയിന്റ് പയസ് ടൻത് ക്നാനായ കാത്തലിക് മിഷൻ ഒരുക്കിയ സ്വീകരണത്തിൽ പറഞ്ഞു. ക്രൈസ്തവ വിശ്വാസത്തെ മുറുകെപ്പിടിച്ച് സുറിയാനി പാരമ്പര്യം പരിരക്ഷിച്ചു ദൈവാശ്രയ ബോധത്തിൽ കാർന്നോന്മാർ കുടുംബങ്ങളെ പരിപാലിച്ചത് കൊണ്ടാണ് ക്നാനായ സമുദായം നിൽക്കുന്ന അടിത്തറയെന്നും മാർ ജോസഫ് പണ്ടാരശ്ശേരി പറഞ്ഞു. സോഷ്യൽ മീഡിയ വഴി വരുന്ന വ്യാജ പ്രചാരണങ്ങളിൽ വഴിതെറ്റി വീഴാതെ ദൈവാശ്രയ ബോധത്തിൽ കുടുംബങ്ങളെ പരിപോഷിപ്പിക്കുന്നതിന് മുൻഗണന ഓരോ മാതാപിതാക്കളും നൽകണമെന്നും യുകെയിലെ ക്നാനായ കാത്തലിക് ക് മിഷൻ പ്രവർത്തനങ്ങൾ കുടുംബങ്ങളെ വിശ്വാസത്തിലും ക്നാനായ പാരമ്പര്യത്തിലും നിലനിർത്തുന്ന ചാലകമാണെന്നും മാർ ജോസഫ് പണ്ടാരശ്ശേരി പിതാവ് പറഞ്ഞു.


വാദ്യമേളങ്ങളുടെയും നടവിളികളുടെയൂം ക്നാനായ സമുദായ പുരാതന പാട്ടിന്റെയും അകമ്പടിയോടെ ആവേശ ഉജ്ജ്വലമായ സ്വീകരണമാണ് കോട്ടയം അതിരൂപത സഹായം മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരി പിതാവിന് ലിവർപൂൾ ക്നാനായ കാത്തലിക് മിഷൻ അംഗങ്ങൾ ഒരുക്കിയത്.
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ ക്നാനായക്കാരുടെ അധിക ചുമതലയുള്ള വികാരി ജനറൽ ഫാദർ സജി മലയിൽ പുത്തൻപുര അസിസ്റ്റൻറ് മിഷൻ ഡയറക്ടർ ഫാദർ അജൂബ് തോട്ടനാനിയിൽ, ഫാദർ ഫിലിപ്പ് കുഴിപ്പറമ്പിൽ എന്നിവരുടെയും കൈകാരന്മാരുടെയും പാരിഷ് കൗൺസിൽ അംഗങ്ങളുടെയും നേതൃത്വത്തിലായിരുന്നു സ്വീകരണം. ദിവ്യബലിക്ക് ശേഷം നടത്തപ്പെട്ട സ്വീകരണ യോഗത്തിൽ വേദപാഠ അവാർഡുകൾ വിതരണം ചെയ്തു. മാർ ജോസഫ് പണ്ടാരശ്ശേരിയുടെ നാല് ആഴ്ചത്തെ നീണ്ടുനിൽക്കുന്ന യുകെ സന്ദർശനത്തിന്റെ ആരംഭം ആയിരുന്നു ലിവർപൂളിലേത്. കുട്ടികളുമായും യുവജനങ്ങളുമായി കുടുംബങ്ങളുമായും വ്യക്തിപരമായി നേരിൽകണ്ട് പരിചയപ്പെടുവാനും സഭാ സമുദായ വിഷയങ്ങൾ ആധികാരികമായി പഠിപ്പിക്കുന്നതിനും അഭിവന്യ ജോസഫ് പണ്ടാരശ്ശേരി പിതാവ് മുൻകൈയെടുത്തു.

Previous articleകിഴക്കേ നട്ടാശ്ശേരി: മഠത്തിൽ എം.പി മാത്യു (രാജു) | Live Funeral Telecast Available
Next articleപതിനാലാമത് ഉഴവൂർ സംഗമം വെയിൽസിലുള്ള കഫൻലീ പാർക്കിൽ

Leave a Reply