ബാംഗ്ലൂർ ക്നാനായ കാത്തലിക് അസ്സോസിയേഷൻ (BKCA) നയിക്കുന്ന “ഉണർവ് സീസൺ-4” എന്ന കുടുംബസംഗമത്തിന് ഒരുക്കങ്ങൾ പൂർത്തിയായി. 2023 നവംബര്‍ 25 ശനിയാഴ്ച വൈറ്റ്ഫീൽഡിലുള്ള ക്രിസ്ത്യൻ എക്ക്യുമെനിക്കൽ സെന്ററിൽ വെച്ചു നടത്തുന്ന പരുപാടികൾ രാവിലെ ഒൻപത് മണിക്ക് ആരംഭിച്ച് വൈകിട്ട് ഒൻപതു മണിക്ക് അവസാനിക്കും. പൊതുസമ്മേളനം, പ്രതിഭകളെ ആദരിക്കൽ, സമുദായ ബോധവൽക്കരണ സെമിനാർ, കുട്ടികൾക്കും മുതിർന്നവർക്കും പ്രത്യേകം കുടുംബപശ്ചാത്തലത്തെക്കുറിച്ച് മനഃശാസ്ത്രദിഷ്ഠിതമായ ക്ലാസുകൾ, വിവിധ തരത്തിലുള്ള കായികമത്സരങ്ങൾ, കലാസന്ധ്യ തുടങ്ങി നിരവധി വിജ്ഞാനവും, വിനോദവും നിറഞ്ഞ പരുപാടികൾ വർണശബളമായ കുടുംബ സംഗമത്തിന് കൊഴുപ്പേകും. ബാംഗ്ലൂരിലുള്ള എല്ലാ ക്നാനായ മക്കൾക്കും ഈ കുടുംബസംഗമത്തിലേയ്ക്ക് സ്വാഗതം.












