Home അമേരിക്കൻ വാർത്തകൾ വെടിയേറ്റ് അത്യാസന്ന നിലയിൽ കഴിയുന്ന മീരക്ക് കൈത്താങ്ങായി ചിക്കാഗോ കെ സി എസ് ന് ഒപ്പം...

വെടിയേറ്റ് അത്യാസന്ന നിലയിൽ കഴിയുന്ന മീരക്ക് കൈത്താങ്ങായി ചിക്കാഗോ കെ സി എസ് ന് ഒപ്പം ഏവർക്കും അണിചേരാം

1483
0

വെടിയേറ്റ് അത്യാസന്ന നിലയിൽ കഴിയുന്ന മീരക്ക് കൈത്താങ്ങായി ചിക്കാഗോ കെ സി എസ് ന് ഒപ്പം ഏവർക്കും അണിചേരാം

ചിക്കാഗോ : ഭർത്താവിന്റെ വെടിയേറ്റ് അത്യാസന്ന നിലയിൽ കഴിയുന്ന അമൽ പഴയമ്പള്ളിയുടെ ഭാര്യ മീര എബ്രഹത്തിന് സഹായ ഹസ്തവുമായി ചിക്കാഗോ കെ സി എസ് രംഗത്ത് വന്നിരിക്കുകയാണ് . ലോക മനസാക്ഷിയെ ഏറെ ഞെട്ടിച്ച കാറിനുള്ളിൽ ഭാര്തതാവിന്റെ വെടിയേറ്റ് ഗുരുതരാവസ്ഥയിൽ തുടരുന്ന മീരയുടെ ജീവതത്തിലേക്കുള്ള തിരിച്ചു വരവിനായി ആയിരങ്ങൾ പ്രാത്ഥനയിലാണ്. അതീവ ഗുരുതരാവസ്ഥ തരണം ചെയ്തു എന്ന് ഡോക്ടർമാർ അടക്കമുള്ള മെഡിക്കൽ സംഗം പറയുന്നുണ്ടെങ്കിലും ഇനിയും വളെരെ ദൂരം മുന്നോട്ടു പോകേണ്ടിയിരിക്കുന്നു.

തീവ്രപരിചരണത്തിലൂടെ ജീവൻ തിരിച്ചു കിട്ടിയാലും സാധാരണ ജീവിതത്തിലേക്ക് മീര മടങ്ങിയെത്തണമെങ്കിൽ ഏറെ സമയത്തെ പരിചരണം ആവശ്യമാണ്. മീരയുടെ അതിജീവനത്തിനായി ചിക്കാഗോ ക്‌നാനായ കത്തോലിക്ക സൊസൈറ്റി മുൻകൈ എടുത്ത് ഒരു ഫണ്ട് സമാഹരണം ആരംഭിച്ചിരിക്കുന്നു. പ്രസ്‌തുത ഫണ്ട് സമാഹരണത്തിനു ആദ്യ ദിവസങ്ങളിൽ തന്നെ നല്ല പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

ഏവരുടെയും സഹകരണം മുന്നോട്ടു പ്രതീക്ഷിച്ചു കൊണ്ട് ലിങ്ക് താഴെ ചേർക്കുന്നു

https://gofund.me/437cd71b

Previous articleകോട്ടയം ക്രിസ്തുരാജ ക്നാനായ കത്തോലിക്കാ മെത്രോപ്പോലീത്തന്‍ കത്തീഡ്രലിന്റെ പുനര്‍കൂദാശ നിര്‍വ്വഹിച്ചു.
Next articleബാംഗ്ലൂർ ക്നാനായ കാത്തലിക് അസ്സോസിയേഷൻ (BKCA) കുടുംബസംഗമം -“ഉണർവ് സീസൺ-4”

Leave a Reply