Home നിര്യാതരായി തെള്ളകം: പുന്നത്തുറ മുത്തൂറ്റില്‍ സി.ക്ളാരമ്മ

തെള്ളകം: പുന്നത്തുറ മുത്തൂറ്റില്‍ സി.ക്ളാരമ്മ

700
0

തെള്ളകം: കാരിത്താസ് സെക്കുലര്‍ ഇന്‍സിസ്റ്റ്യൂട്ടംഗമായ സി.ക്ളാരമ്മ മുത്തൂറ്റില്‍ (73) നിര്യാതയായി. സംസ്ക്കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് കാരിത്താസ് സെന്‍റ് തോമസ് പള്ളിയില്‍. പരേത പുന്നത്തുറ മുത്തൂറ്റില്‍ പരേതരായ കുര്യാക്കോസ്- മറിയാമ്മ ദമ്പതികളുടെ മകളാണ്. കാരിത്താസ് ഹോസ്പിറ്റലില്‍ ഡയറ്റീഷന്‍, കഴിഞ്ഞ 18 വര്‍ഷക്കാലം കാരിത്താസ് ഹോസ്പിറ്റല്‍ സെന്‍ട്രല്‍ സ്റ്റോര്‍ ഇന്‍ചാര്‍ജ്, 1979 മുതല്‍ 1990 വരെ കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയിലും മേഴ്‌സി ഹോസ്പിറ്റല്‍, അലക്‌സ് നഗര്‍, സംക്രാന്തി,കാഞ്ഞങ്ങാട് ഇടവക, പേരൂര്‍ മന്നാമല ഹോസ്റ്റല്‍, കാരിത്താസ് ഫാര്‍മസി ഹോസ്റ്റല്‍, മരിയ ഭവന്‍, കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ജനറല്‍ കൗണ്‍സിലര്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങള്‍: ഏലിയാമ്മ പോത്തന്‍ മുടക്കാലില്‍ ചെറുകര, ത്രേസ്യാമ്മ ജോര്‍ജ് മൂന്നു തൊട്ടിയില്‍ ചെറുകര, മേരി ജോണി ബോംബെ, പരേതരായ തോമസ് എം. കെ, പത്രോസ് എം. കെ, ജോസഫ് എം. കെ, ഫിലിപ്പ് എം. കെ, ചിന്നമ്മ ലൂക്കാ.

Previous articleയു.കെ കെ.സി.എ southampton യൂണിറ്റിൽ കെ.സി.വൈ.എൽ യൂണിറ്റിന് തുടക്കമായി
Next articleഡിട്രോയിറ്റ് സെ.മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ സകല വിശുദ്ധരുടെയും ദിനം ആഘോഷിച്ചു .

Leave a Reply