Home ഇന്ത്യൻ വാർത്തകൾ സൗജന്യ മെഡിക്കല്‍ ക്യാമ്പും, ആരോഗ്യ പ്രദര്‍ശനവും നടത്തി

സൗജന്യ മെഡിക്കല്‍ ക്യാമ്പും, ആരോഗ്യ പ്രദര്‍ശനവും നടത്തി

721
0

പറമ്പഞ്ചേരി: കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ് മിഷന്‍ ഹോസ്പിറ്റലിന്റെയും, ലിറ്റില്‍ ലൂര്‍ദ് നഴ്‌സിംഗ് കോളേജിന്റെയും നേതൃത്വത്തില്‍ പറമ്പഞ്ചേരി സെന്റ സ്റ്റീഫന്‍സ് പള്ളിയുടെ സഹകരണത്തോടെ സെന്റ് സ്റ്റീഫന്‍സ് LPS ല്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പും ആരോഗ്യ പ്രദര്‍ശനവും നടത്തി. പോത്താനിക്കാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് വര്‍ഗീസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ കരുണ അധ്യക്ഷയായിരുന്നു. ഫാദര്‍ ബേബി പാറ്റിയാല്‍, ജോണ്‍ തെരുവത്ത്, LLM ഹോസ്പിറ്റല്‍ ഡയറക്ടര്‍ സിസ്റ്റര്‍ സുനിത, പ്രിന്‍സിപ്പാല്‍ സിസ്റ്റര്‍ ഡോ.ജോസിന, സിസ്റ്റര്‍ ഡേവിസ് മേഴ്‌സി ബിജു തുടങ്ങിയവര്‍ പ്രസംഗിച്ചു. ജനറല്‍ മെഡിസിന്‍ ഓര്‍ത്തോപീഡിക്‌സ്, ദെന്തല്‍, ഗൈനക്കോളജി, പീഡിയാട്രി തുടങ്ങിയ വിഭാഗങ്ങളില്‍ വിദഗ്ധ ഡോക്ടര്‍മാര്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി. ജീവിതശൈലി രോഗങ്ങളെക്കുറിച്ച് അവബോധം വളര്‍ത്തുന്ന പ്രദര്‍ശനവും നടന്നു.

Previous articleഫാ.ബിൻസ് ചേത്തലിൽ ചിക്കാഗോ തിരുഹൃദയ ഫൊറോന ഇടവക അസി.വികാരിയായി ചാർജ് എടുത്തു.
Next article37-ാം മത് നാഷണല്‍ ഗെയിംസില്‍ സ്വര്‍ണ്ണ മെഡല്‍ നേടി മാര്‍ഗരറ്റ് മരിയ റെജി

Leave a Reply