Home അമേരിക്കൻ വാർത്തകൾ കെ.സി.സി.എന്‍.എ സാന്‍ അന്‍റോണിയോ കണ്‍വന്‍ഷന്‍ ചിക്കാഗോ കിക്കോഫ് ചരിത്രം കുറിച്ചു

കെ.സി.സി.എന്‍.എ സാന്‍ അന്‍റോണിയോ കണ്‍വന്‍ഷന്‍ ചിക്കാഗോ കിക്കോഫ് ചരിത്രം കുറിച്ചു

656
0

ചിക്കാഗോ: 2024 ജൂലൈ 4,5,6,7 തീയതികളില്‍ സാന്‍അന്‍റോണിയോയില്‍വെച്ചു നടക്കുവാന്‍ പോകുന്ന 15-ാമത് കെസിസിഎന്‍എ ദേശീയ കണ്‍വന്‍ഷനിലേക്കുള്ള ചിക്കാഗോയിലെ രജിസ്ട്രേഷന്‍ കിക്കോഫ് ചരിത്രസംഭവമായി. ഡയമണ്ട് സ്പോണ്‍സര്‍ എലൈറ്റ് ഗെയിമിംഗ് ഉടമ റ്റോണി കിഴക്കേക്കുറ്റില്‍ നിന്നും 25,000 ഡോളര്‍ സ്വീകരിച്ചുകൊണ്ട് കെസിസിഎന്‍എ പ്രസിഡണ്ട് ഷാജി എടാട്ട് കിക്കോഫ് ഉദ്ഘാടനം ചെയ്തു. ജോണ്‍ & ആന്‍സി കൂപ്ലിക്കാട്ട് 15,000 ഡോളര്‍ നല്‍കി ഗോള്‍ഡണ്‍ സ്പോണ്‍സറായി. ജെയ്ബു & ഏലമ്മ കുളങ്ങര, സണ്ണി & മേഴ്സി മുണ്ടപ്ലാക്കല്‍, ബിനു & റ്റോസ്മി കൈതക്കതൊട്ടിയില്‍, സ്റ്റീഫന്‍ & സിമി കിഴക്കേക്കുറ്റ്, ഷാജി & മിനി എടാട്ട് എന്നിവര്‍ 10,000 ഡോളറിന്‍റെ സില്‍വര്‍ സ്പോണ്‍സര്‍ഷിപ്പ് സ്വീകരിച്ചു.

മനീവ് ചിറ്റലക്കാട്ട്, ജോജോ & മിനി ഇടകര, ജോയി & ലിസി ഇണ്ടിക്കുഴി, സിബി & സുജ കൈതക്കതൊട്ടിയില്‍, സിറിള്‍ & സുജ കട്ടപ്പുറം, ജിബിറ്റ് & മരിയ കിഴക്കേക്കുറ്റ്, ബിജു & ഡോളി കിഴക്കേക്കുറ്റ്, ചാക്കോച്ചന്‍ & ഷിജി കിഴക്കേക്കുറ്റ്, നിണല്‍ & എല്‍സി മുണ്ടപ്ലാക്കല്‍, ഫിലിപ്പ് & ജയ്മോള്‍ മുണ്ടപ്ലാക്കല്‍, ഷാജി & പ്രിയ പിണര്‍ക്കയില്‍, രാജു & സിബി പിണര്‍ക്കയില്‍, റ്റിമ്മി & ഹിമ പോളക്കല്‍, അജോമോന്‍ & സിമോണ പൂത്തുറയില്‍, ബിനോയി & ജിജോ പൂത്തുറയില്‍, ബിനു & ജിഷ പൂത്തുറയില്‍, സന്‍ജു & സിന്ധു പുളിക്കതൊട്ടിയില്‍, തോമസ് & ജൂലി പുത്തേട്ട്, കുഞ്ഞുമോന്‍ & ലല്ലു തത്തംകുളം, ജോമോന്‍ & ബിനു തൊടുകയില്‍, കുര്യന്‍ & സുജ തൊട്ടിച്ചിറ എന്നിവരാണ് 5000 ഡോളറിന്‍റെ മെഗാ സ്പോണ്‍സര്‍ഷിപ്പ് സ്വീകരിച്ചത്. ചിക്കാഗോ കിക്ക് ഓഫില്‍ നിന്നും മൂന്നര ലക്ഷം ഡോളര്‍ സമാഹരിച്ചുകൊണ്ട് കെസിസിഎന്‍എ കണ്‍വന്‍ഷന് നല്ലൊരു തുടക്കം കുറിക്കുവാന്‍ കഴിഞ്ഞതില്‍ കെസിസിഎന്‍എ പ്രസിഡണ്ട് ഷാജി എടാട്ട്, ചിക്കാഗോ ആര്‍വിപി സ്റ്റീഫന്‍ കിഴക്കേക്കുറ്റ്, ട്രഷറര്‍ സാമോന്‍ പല്ലാട്ടുമഠം എന്നിവര്‍ സമുദായാംഗങ്ങള്‍ക്ക് നന്ദി രേഖപ്പെടുത്തി. ചിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റി സംഘടിപ്പിച്ച ക്നാനായ നൈറ്റില്‍വെച്ചാണ് കണ്‍വന്‍ഷന്‍ കിക്കോഫ് നടത്തപ്പെട്ടത്.

ചലച്ചിത്രതാരം ജോയി മാത്യു ആയിരുന്നു മുഖ്യാതിഥി. കെസിഎസ് പ്രസിഡണ്ട് ജെയിന്‍ മാക്കീല്‍ അദ്ധ്യക്ഷത വഹിച്ചു. ചിക്കാഗോ സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളി വികാരി ഫാ. സിജു മുടക്കോടില്‍, കെസിഎസ് സെക്രട്ടറി സിബു കുളങ്ങര, വൈസ് പ്രസിഡണ്ട് ജിനോ കക്കാട്ടില്‍, ട്രഷറര്‍ ബിനോയി കിഴക്കനടി, ജോയിന്‍റ് സെക്രട്ടറി തോമസ്കുട്ടി തേക്കുംകാട്ടില്‍, വിമന്‍സ് ഫോറം ദേശീയ ജനറല്‍ സെക്രട്ടറി ഷൈനി വിരുത്തക്കുളങ്ങര, ചിക്കാഗോ വിമന്‍സ് ഫോറം പ്രസിഡണ്ട് റ്റോസ്മി കൈതക്കതൊട്ടിയില്‍, കെസിവൈഎന്‍എ നാഷണല്‍ പ്രസിഡണ്ട് ആല്‍ബിന്‍ പുലിക്കുന്നേല്‍, കെസിവൈഎല്‍എന്‍എ ദേശീയ വൈസ് പ്രസിഡണ്ട് ആല്‍വിന്‍ പിണര്‍ക്കയില്‍, എന്‍റര്‍ടെയിന്‍മെന്‍റ് കമ്മിറ്റി ചെയര്‍മാന്‍ അഭിലാഷ് നെല്ലാമറ്റം, എംസിമാരായിരുന്ന ജോസ് മണക്കാട്ട്, മന്‍ജു കൊല്ലപ്പള്ളി, ഫെബിന്‍ തേക്കനാട്ട്, ചാരി വണ്ടന്നൂര്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു. ലോകപ്രശസ്തമായ സാന്‍അന്‍റോണിയോ റിവര്‍ വാക്കിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ഹെന്‍ട്രി. ബി. ഗോണ്‍സാലസ് കണ്‍വന്‍ഷന്‍ സെന്‍ററിലായിരിക്കും 15-ാമത് കെസിസിഎന്‍എ കണ്‍വന്‍ഷന്‍ അരങ്ങേറുന്നത്. കെസിസിഎന്‍എയില്‍ അഫിലിയേറ്റ് ചെയ്തിരിക്കുന്ന 21 ക്നാനായ കത്തോലിക്കാ സംഘടനകളില്‍ നിന്നുമായി 6000-ത്തോളം ക്നാനായ കത്തോലിക്കര്‍ ഈ ക്നാനായ മാമാങ്കത്തില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കെസിസിഎന്‍എ പ്രസിഡണ്ട് ഷാജി എടാട്ട്, ചിക്കാഗോ ആര്‍വിപി സ്റ്റീഫന്‍ കിഴക്കേക്കുറ്റ്, ട്രഷറര്‍ സാമോന്‍ പല്ലാട്ടുമഠം എന്നിവര്‍ പറഞ്ഞു. ക്നാനായ കാത്തലിക് സൊസൈറ്റി ഓഫ് സാന്‍അന്‍റോണിയോ ആണ് കണ്‍വന്‍ഷന്‍റെ ആതിഥേയര്‍. നോര്‍ത്ത് അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍നിന്നും കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നവര്‍ക്കു വേണ്ടി കണ്‍വന്‍ഷന്‍ സെന്‍ററിനോടു ചേര്‍ന്നിരിക്കുന്ന ഗ്രാന്‍റ് ഹയറ്റ്, മാരിയറ്റ് റിവര്‍ വാക്ക് ഹോട്ടലുകളിലായി 1200 മുറികള്‍ ഇതിനോടകം റിസര്‍വ് ചെയ്തിട്ടുണ്ട്.

Previous articleEat Right campus സർട്ടിഫിക്കേറ്റ് കാരിത്താസ് ഹോസ്പിറ്റലിന്
Next articleകല്ലറ: തയ്യില്‍ സിസ്റ്റര്‍ ലിസ്യൂസ് ജോര്‍ജ്

Leave a Reply