Home ഇന്ത്യൻ വാർത്തകൾ Eat Right campus സർട്ടിഫിക്കേറ്റ് കാരിത്താസ് ഹോസ്പിറ്റലിന്

Eat Right campus സർട്ടിഫിക്കേറ്റ് കാരിത്താസ് ഹോസ്പിറ്റലിന്

599
0

കോട്ടയം: ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ യുടെ Eat Right campus സർട്ടിഫിക്കേറ്റ് കാരിത്താസ് ഹോസ്പിറ്റലിന്. ഭക്ഷ്യ സുരക്ഷ, ഗുണനിലവാരം , ശുചിത്വം എന്നിങ്ങനെ വിവിധ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നതിലൂടെയാണ് കാരിത്താസ് ഈ നേട്ടത്തിന് അർഹമായത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയ്ക്ക് കാരിത്താസിൽ വച്ച് നടന്ന ചടങ്ങിൽ കേരളാ ഭക്ഷ്യ വകുപ്പ് മന്ത്രി അഡ്വ. ജി ആർ അനിൽ ഫുഡ് ആൻഡ് സേഫ്റ്റി സ്റ്റാൻഡേർഡ്സ് ഓഫ് ഇന്ത്യ യുടെ സർട്ടിഫിക്കേറ്റ് കാരിത്താസ് ഹോസ്പിറ്റലിന് കൈമാറി. കാരിത്താസ് ഹോസ്പിറ്റലിൻ്റെ സാമൂഹിക പ്രതിബദ്ധതയുടെയും വളർച്ചയുടെയും മികവിൻ്റെ സാക്ഷ്യമാണ് ഈ അംഗീകാരം എന്ന് മന്ത്രി ജി. ആർ. അനിൽ അഭിപ്രായപ്പെട്ടു. മികച്ച ആരോഗ്യ പരിപാലന കേന്ദ്രം എന്നതിൽ ഉപരിയായി മികച്ച തൊഴിലിടമായും മികച്ച ഭക്ഷ്യ ഇടമായും കാരിത്താസ് തെരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞു . ഓരോ നേട്ടങ്ങളും നമ്മളെ കൂടുതൽ പ്രതിജ്ഞാ ബദ്ധരാക്കുകയാണ് ചെയ്യുന്നതെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച കാരിത്താസ് ഡയറക്ടർ ഫാ ഡോ ബിനു കുന്നത്ത് അഭിപ്രായപ്പെട്ടു. ചടങ്ങിൽ ഡോ ജിനു കാവിൽ അതിഥികൾക്ക് സ്വാഗതം ആശംസിച്ചു. ഡോ ബോബി എൻ ഏബ്രഹാം, ഡാനിഷ് കമൽ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

Previous articleഇരവിമംഗലം ക്നാനായ കത്തോലിക്കാ പള്ളിയിൽ കർഷക ക്ലബ്ബ് പ്രവർത്തനം ആരംഭിച്ചു.
Next articleകെ.സി.സി.എന്‍.എ സാന്‍ അന്‍റോണിയോ കണ്‍വന്‍ഷന്‍ ചിക്കാഗോ കിക്കോഫ് ചരിത്രം കുറിച്ചു

Leave a Reply