Home ഇന്ത്യൻ വാർത്തകൾ ഇരവിമംഗലം ക്നാനായ കത്തോലിക്കാ പള്ളിയിൽ കർഷക ക്ലബ്ബ് പ്രവർത്തനം ആരംഭിച്ചു.

ഇരവിമംഗലം ക്നാനായ കത്തോലിക്കാ പള്ളിയിൽ കർഷക ക്ലബ്ബ് പ്രവർത്തനം ആരംഭിച്ചു.

541
0

ഇരവിമംഗലം: ക്നാനായ കത്തോലിക്കാ കോൺഗ്രസ് കോട്ടയം അതിരൂപത കർഷക ഫൊറത്തിന്റെ നേതൃത്വത്തിൽ ഇരവിമംഗലം കക്കത്തുമല പള്ളിയിൽ കർഷക ക്ലബ്ബിന്റെ പ്രവർത്തനം ആരംഭിച്ചു. പള്ളിയങ്കണത്തിൽ ചേർന്ന യോഗത്തിൽവച്ച് ഇടവക വികാരി റവ.ഫാദർ. തോമസ് കരിമ്പിൻകാലാ ക്ലബ്ബ് ഉൽഘാടനം ചെയ്തു. ജീൻസ് ഇറനിപറമ്പിൽ അദ്യക്ഷത വഹിച്ചു. കെ.സി.സി. ജനറൽ സെക്രട്ടറി ബേബി മുളവേലിപ്പുറം മുഖ്യ പ്രഭാഷണം നടത്തി. കർഷക ഫോറം രൂപത ചെയർമാൻ എം.സി. കുര്യാക്കോസ് വിഷയാവതരണം നടത്തി. കെ.സി.സി. കടുത്തുരുത്തി ഫൊറോന പ്രസിഡന്റ് എബ്രാഹം കുരീക്കോട്ടിൽ, കർഷക ഫോറം ഫൊറോന കൺവീനർ ഇ.കെ. ചാക്കോച്ചൻ എന്നിവർ ആശംസ പ്രസംഗങ്ങൾ നടത്തി. അലക്സ് കാരിയ്ക്കൽ സ്വാഗതവും ടോം തോമസ് കൃതജ്ഞതയും പറഞ്ഞു.

Previous articleഡൽഹി ക്നാനായ കാത്തലിക് മിഷൻ വിമൻസ് ഫോറത്തിന് നവ നേതൃത്വം
Next articleEat Right campus സർട്ടിഫിക്കേറ്റ് കാരിത്താസ് ഹോസ്പിറ്റലിന്

Leave a Reply