Home ഇന്ത്യൻ വാർത്തകൾ ഡൽഹി ക്നാനായ കാത്തലിക് മിഷൻ വിമൻസ് ഫോറത്തിന് നവ നേതൃത്വം

ഡൽഹി ക്നാനായ കാത്തലിക് മിഷൻ വിമൻസ് ഫോറത്തിന് നവ നേതൃത്വം

755
0

ഹൗസ് ഖാസ്: ഡൽഹി ക്നാനായ കാത്തലിക് മിഷൻ വിമൻസ് ഫോറത്തിന് പുതിയ ഭാരവാഹികൾ ഉത്തരവാദിത്വം ഏറ്റെടുത്തു. രണ്ടു വർഷത്തെ കാലാവധി പൂർത്തിയാക്കിയ നിലവിലെ ഭാരവാഹികൾ സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിലാണ് വിമൻസ് ഫോറത്തിന്റെ വാർഷിക പൊതു സമ്മേളനത്തിൽ വച്ച് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നത്. അജിമോൾ ജിൽസ് കുഴിഞ്ഞാലിൽ, ബിൻസി ഫിലിപ്പ് മുല്ലപ്പള്ളി, അന്നമ്മ കെ ജോസ് കണിച്ചാട്ടുതറ, ജെസ്സി ജോയ് കുഞ്ഞുമ്മാട്ടിൽ, സാർലി ജോസ് കാരമക്കുഴി, ശ്രുതി ടിനോ ഐക്കരമണലേൽ യഥാക്രമം
പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജോയിൻ സെക്രട്ടറി, ട്രഷറർ, പി. ആർ. ഓ എന്നിങ്ങനെയും. ഷിജി ബിജു തച്ചേരിൽ, ആൻസി ജോയ് മേക്കാട്ടിൽ, ബിൻസി ജെയിംസ് വടശ്ശേരിക്കുന്നേൽ, മഞ്ജു ഷിബു കാരുവിളാത്ത് എന്നിവർ യഥാക്രമം സൗത്ത്, വെസ്റ്റ്, നോർത്ത് ഈസ്റ്റ്, ഈസ്റ്റ് എന്നീ സോണുകളുടെ പ്രസിഡന്റ് മാരായും തിരഞ്ഞെടുക്കപ്പെടുകയും ഇക്കഴിഞ്ഞ ഞായറാഴ്ച നടന്ന യോഗത്തിൽ ഇവർ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തു.

കഴിഞ്ഞകാല ഭാരവാഹികളായിരുന്ന സുജ ലൂക്കോസ് (പ്രസിഡന്റ്) ജോഫി ബാബു (വൈസ് പ്രസിഡന്റ്) റീന ജോയിസ് (സെക്രട്ടറി) ത്രേസ്യാമ മാത്യു (ജോയിൻ സെക്രട്ടറി) ബിന്ദു സജി (ട്രഷറർ) ഷാന്റി വിൽസൺ (പി ആർ ഓ) സുജ ലൂക്കോസ് (സൗത്ത് സോൺ പ്രസിഡന്റ്), അമ്പിളി ഷാജി (വെസ്റ്റ് സോൺ പ്രസിഡന്റ്), ഷൈനി സജി (നോർത്തീസ്റ്റ് സോൺ പ്രസിഡന്റ്) എൽസികുട്ടി തോമസ് (ഈസ്റ്റ് സോൺ പ്രസിഡന്റ്) എന്നിവരെ പ്രത്യേകം അനുമോദിക്കുകയും ചെയ്തു.

Previous articleമാര്‍ഷല്‍ ചീഫായി ലൂക്ക് ലിയോണ്‍ കുര്യന്‍ തെരഞ്ഞെടുക്കപ്പെട്ടു.
Next articleഇരവിമംഗലം ക്നാനായ കത്തോലിക്കാ പള്ളിയിൽ കർഷക ക്ലബ്ബ് പ്രവർത്തനം ആരംഭിച്ചു.

Leave a Reply